വിദ്യാർഥിനികളെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കവർച്ച നടത്തിയ ദമ്പതികൾ പിടിയിൽ

വിദ്യാർഥിനികളെ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കവർച്ച നടത്തിയ ദമ്പതികൾ പിടിയിൽ
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് പെൺകുട്ടികളിൽ നിന്ന് പണവും സ്വർണവും കവർന്ന ദമ്പതികൾ അറസ്റ്റിൽ.

ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ് , ഗോഗുൽ എം എസ് എന്നിവരെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി പെൺകുട്ടികളിൽ നിന്നാണ് ഇവർ കവർച്ച നടത്തിയത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് കലൂർ മെട്രോ സ്റ്റേഷൻ പരിസരത്തേക്ക് വിദ്യാർഥിനിയെ വിളിച്ചുവരുത്തിയിരുന്നു.

ഇവിടെ എത്തിയ ദമ്പതികൾ പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മുഖത്ത് മുളക് പ്രേ അടിക്കുകയും കഴുത്തിൽ കിടന്ന ഒന്നര പവന്റെ മാലയും കൈവശമുണ്ടായിരുന്ന 20,000 രൂപയും ഇവർ തട്ടിയെടുത്തു.

അവശയായ വിദ്യാർഥിനിയെ പാലാരിവട്ടം ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. സമാനമായ രീതിയിൽ മറ്റൊരു പെൺകുട്ടിയിൽ നിന്നും ഇരുപതിനായിരം രൂപയോളം ഇവർ കവർന്നിരുന്നു.

ഇരുവരും നൽകിയ പരാതിയിലാണ് അന്വേഷണത്തിനൊടുവിൽ ദമ്പതികളെ തൃപ്പൂണിത്തുറയിൽ നിന്നും അറസ്റ്റ് ചെയ്തത്.

ഇവരുടെ കൂട്ടാളിയും കാറോടിച്ചിരുന്ന അമ്പാടി എന്ന വ്യക്തി ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*