ഓണ്‍ലൈനായി ചാരായം വിറ്റ ദമ്പതികള്‍ പിടിയില്‍
ഓണ്‍ലൈനായി ചാരായം വിറ്റ ദമ്പതികള്‍ പിടിയില്‍

പത്തനംതിട്ട: ഓണ്‍ലൈനായി ചാരായം വില്‍ക്കാന്‍ ശ്രമിച്ച സംഭവ ത്തില്‍ ദമ്പതികളെ അറസ്റ്റ് ചെയ്തു.

ആ​ല​പ്പു​ഴ ത​ല​വ​ടി മൂ​ലേ​പ്പ​ടി കു​റ്റി​യി​ല്‍ വീ​ട്ടി​ല്‍ ഷി​ബു മാ​ത്യു (37), ഭാ​ര്യ പാ​ല​ക്കാ​ട് ക​ണ്ണം​പ്ര വ​ള​യം വീ​ട്ടി​ല്‍ സൗ​മ്യ (32) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട ഏ​നാ​ത്ത് സ്വ​ദേ​ശി​യായ യുവാവിന് ചാരായം വില്‍ക്കാന്‍ എത്തിയപ്പോഴാണ് ഇരുവരെയും പിടികൂടി യത്.

കോട്ടയം പാലായില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരു വരും. ഫേസ് ബുക്കില്‍ പരിചയപ്പെട്ട ഏനാത്ത് സ്വദേശിക്ക് ചാരായം വില്ക്കാമെന്ന് ഇരുവരും സമ്മതിക്കുകയായിരുന്നു.

അതേസമയം ഏനാത്ത് സ്വദേശി ഈ വിവരം പോലീസില്‍ അറിയി ക്കുകയായിരുന്നു. തുടര്‍ന്ന് ഏ​നാ​ത്ത് സി.​ഐ പി.​എ​സ്. സു​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി ഇവര്‍ക്കായി വിരിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് ഏഴിന് ഏ​നാ​ത്ത് എ​ത്തി​യ ഇ​വ​രെ പോലീസ് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്നും 16 ലി​റ്റ​ര്‍ ചാ​രാ​യം പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാണ്ട് ചെയ്തു.

image courtesy: squareup.com

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*