മാല പൊട്ടിക്കൽ : ദമ്പതികൾ പിടിയില്‍

Couple arrested
മാല പൊട്ടിക്കൽ : ദമ്പതികൾ പിടിയില്‍പള്ളിയില്‍ പോകുകയായിരുന്ന വീട്ടമ്മയുടെ സ്വര്‍ണ്ണമാല സ്ക്കൂട്ടറി ലെത്തി പൊട്ടിച്ചെടുത്ത ദമ്പതികളെ ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തു. നായരമ്പലം നെടുങ്ങാട് കളത്തിപ്പറമ്പില്‍ സുജിത്ത് കുമാര്‍ (35) ഇയാളുടെ ഭാര്യ വിദ്യ (29) എന്നിവരാണ് പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ രണ്ടാം തീയതി രാവിലെ പള്ളിയില്‍ പോകുകയായിരുന്ന നായരമ്പലം സ്വദേശിനിയുടെ രണ്ടരപ്പവന്‍ മാലയാണ് നെടുങ്ങാട് പള്ളിപ്പാലത്തിനു സമീപം വച്ച് പിടിച്ച് പറിച്ചത്.

ഭര്‍ത്താവ് സ്ക്കൂട്ടറോടിച്ച് ഭാര്യ പുറകിലിരുന്ന് മാലപൊട്ടിച്ചെടു ക്കുന്ന രീതിയാണ് ഇവരുടേത്. സി.സി.റ്റി.വി യില്‍ നിന്നും ദൃശ്യങ്ങള്‍ ലഭ്യമായിരുന്നുവെങ്കിലും വ്യക്തത ഇല്ലായിരുന്നു. പ്രദേശത്തെ ക്യാമറകള്‍ പോലീസ് പരിശോധിച്ചിരുന്നിരുന്നു.

മുന്‍കാല കുറ്റവാളികളെയും സമാന കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവ രെയും സംശയിക്കുന്നവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. വ്യാജ നമ്പര്‍ പ്ലേറ്റ് പതിപ്പിച്ചാണ് ഇവര്‍ സ്ക്കൂട്ടറില്‍ യാത്ര ചെയ്തി രുന്നത്. അടുത്ത മാല മോഷണത്തിന് തയ്യാറെടുക്കുമ്പോഴാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലാകുന്നത്.

മുനമ്പം ഡി.വൈ.എസ്.പി ആര്‍.ബൈജുകുമാർ ഞാറക്കല്‍ ഇന്‍സ്പെക്ടര്‍ രാജന്‍ കെ. അരമന, സബ് ഇന്‍സ്പെക്ടര്‍ എ.കെ.സുധീര്‍ അസ്സിസ്റ്റന്‍റ് സബ് ഇന്‍സ്പെക്ടര്‍മാരായ ദേവരാജന്‍, സാജന്‍, വിക്കി ജോസഫ്,

സുനീഷ് ലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗിരിജാവല്ലഭന്‍, അജയകുമാര്‍, റോബര്‍ട്ട് ഡിക്സണ്‍, സുബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രവീണ്‍ദാസ്, സ്വരാഭ്, ടിറ്റു, പ്രീജന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

മറ്റിടങ്ങളില്‍ നടത്തിയ മോഷണ ശ്രമങ്ങളും ഇവര്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*