മദ്യലഹരിയിലെത്തിയ പോലീസുകാര്‍ ശബരിമലയില്‍ ദമ്പതികളെ മര്‍ദിച്ചു

മദ്യലഹരിയിലെത്തിയ പോലീസുകാര്‍ ശബരിമലയില്‍ ദമ്പതികളെ മര്‍ദിച്ചു

മദ്യലഹരിയില്‍ എത്തിയ പോലീസുകാര്‍ ശബരിമലയില്‍ ദമ്പതികളെ മര്‍ദിച്ചതായി പരാതി. ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് നിലയ്ക്കലില്‍ ഭക്ഷണശാല നടത്തുന്ന ദമ്പതികളെ മര്‍ദിച്ചത്.

പരിക്കേറ്റ ദമ്പതികള്‍ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കി. ഭക്ഷണം വൈകിയതിനാണ് ദമ്പതികളെ പോലീസുകാര്‍ മര്‍ദ്ദിച്ചത്. ഭക്ഷണശാല നടത്തുന്ന അച്ചന്‍കുഞ്ഞിനും, ഭാര്യ കുഞ്ഞമ്മക്കുമാണ് മര്‍ദ്ദനമേറ്റത്.

എംഎസ്പി ക്യാമ്പിലെ എഎസ്‌ഐമാരായ അരുണ്‍ കുമാര്‍, അരുണ്‍ ചന്ദ്രന്‍ എന്നിവരാണ് നിലയ്ക്കലില്‍ ഭക്ഷണശാല നടത്തുന്ന അച്ചന്‍കുഞ്ഞിനെയും, ഭാര്യ കുഞ്ഞമ്മയേയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തത്.

മദ്യലഹരിയിലെത്തിയ പൊലീസുകാര്‍ അച്ചന്‍കുഞ്ഞിന്റെ കഴുത്തിനു പിന്‍ഭാഗത്തായി മര്‍ദിക്കുകയായിരുന്നു. അച്ചന്‍ കുഞ്ഞും ഭാര്യയയും റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

കേസു നല്‍കാന്‍ നിലയ്ക്കല്‍ പോലീസിനെ സമീപിച്ചെങ്കിലും അവര്‍ നടപടി നടപടി എടുക്കാന്‍ തയ്യാറായില്ലെന്നും ദമ്പതികള്‍ പറയുന്നു. തുടര്‍ന്നിവര്‍ പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് നിലയ്ക്കല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment