Recruitment Fraud Arrest l വ്യാജ റിക്രൂട്ട്‌മെന്‍റ് തട്ടിപ്പില്‍ ദമ്പതികള്‍ പിടിയില്‍
വ്യാജ റിക്രൂട്ട്‌മെന്‍റ് തട്ടിപ്പില്‍ ദമ്പതികള്‍ പിടിയില്‍ Recruitment Fraud Arrest
Recruitment Fraud Arrest ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് വ്യാജ റിക്രൂട്ട്‌മെന്‍റ് നടത്തി പണം തട്ടുന്ന ദമ്പതികള്‍ പിടിയില്‍. തിരുവനന്തപുരം നേമം രജനി നിവാസില്‍ ശങ്കര്‍ ഇയാളുടെ ഭാര്യ രേഷ്മ എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്‍റെ പിടിയിലായത്. കൊച്ചിയില്‍ മൂന്നോളം കോളേജ് ക്യാമ്പസുകളില്‍ നടത്തിയ വ്യാജ റിക്രൂട്ട്മെന്റില്‍ 152 പേരില്‍നിന്നായി ഒന്നര ലക്ഷത്തോളം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.
വിവാഹത്തിന് അച്ഛന് ഇഷ്ടമില്ലായിരുന്നു!! സൂചന നൽകിയിട്ടും മനസ്സിലായില്ല, ആദ്യ വിവാഹത്തെപ്പറ്റി ശ്വേത
കൊച്ചി എം ജി റോഡില്‍ കണ്‍സെപ്റ്റീവ് എന്ന സ്ഥാപനത്തിന്‍റെ മറവില്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനം നല്‍കിയാണ് ഇവര്‍ ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം തട്ടിയിരുന്നത്. 152 പേരില്‍ നിന്നായി 1000 രൂപാ വീതമാണ് ഇവര്‍ കൈപ്പറ്റിയിരുന്നത്. എച്ച് ആര്‍ അക്കൗണ്ട് ആരംഭിക്കാന്‍ എന്ന വ്യാജേനയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം ആവശ്യപ്പെട്ടിരുന്നത്.
വിദേശത്തേക്ക് പോവുകയാണെന്നും തരിച്ച് വന്നാലുടന്‍ എല്ലാം ശരിയാക്കാമെന്നും ഇവര്‍ വിമാനത്താവളത്തില്‍ വെച്ച് വീഡിയോ കാളിലൂടെ ഉദ്യോഗാര്‍ത്ഥികളെ വിളിച്ച് അറിയിക്കുകയും തുടര്‍ന്ന് മുങ്ങുകയുമാണ് പതിവ്. എന്നാല്‍ കഴിഞ്ഞ ദിവസം കൊച്ചി തമ്മനത്ത് സമാന രീതിയില്‍ തട്ടിപ്പിന് ശ്രമിക്കവേ ഇവര്‍ പോലീസിന്‍റെ പിടിയിലാവുകയായിരുന്നു.
Leave a Reply
You must be logged in to post a comment.