Couple finds Prize winning Lottery Ticket while cleaning l വീടു വൃത്തിയാക്കുന്നതിനിടെ കിട്ടിയ ലോട്ടറിക്ക് ലഭിച്ചത് 1.8 ദശലക്ഷം ഡോളര്‍
വീടു വൃത്തിയാക്കുന്നതിനിടെ കിട്ടിയ ലോട്ടറിക്ക് ലഭിച്ചത് 1.8 ദശലക്ഷം ഡോളര്‍
താങ്ക്സ് ഗീവിംഗ് ചടങ്ങിനു വേണ്ടി വീടു വൃത്തിയാക്കുന്നതിനിടെയിൽ 1.8 ദശലക്ഷം ഡോളര്‍ രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് കിട്ടിയ സന്തോഷത്തിലാണ് ടീനയും ഭർത്താവ് ഹരോൾഡ് എഹെൻബർഗും.
Also Read >> സംഗീതജ്ഞന്‍ ബാലഭാസ്ക്കറിന്റെ അപകടമരണത്തില്‍ ദുരൂഹത? പിതാവ് പരാതി നല്‍കി
അമേരിക്കയിലും കാനഡയിലുമൊക്കെ വർഷാവസാനം താങ്ക്സ് ഗീവിംഗ് ചടങ്ങുകൾ നടക്കാറുണ്ട്. കഴിഞ്ഞ വർഷത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള ചടങ്ങാണിത്. ഈ ചടങ്ങിനുവേണ്ടി അമേരിക്കയിലെ മാൻഡവില്ലയിലെ ലൂസിയാനയിലുള്ള ദമ്പതികൾ വീടു വൃത്തിയാക്കുന്നതിനിടയിലാണ് മേശയിൽ നിന്ന് പഴയ ടിക്കറ്റ് ലഭിച്ചത്.
രണ്ടാഴ്ച കൂടി കാലാവധി ഉണ്ടായിരുന്ന ടിക്കറ്റ് ജൂൺ 6 നായിരുന്നു നറുക്കെടുപ്പ്. 180 ദിവസമാണ് ടിക്കറ്റിന്റെ കാലാവധി. ടിക്കറ്റ് ലഭിച്ചതിനു ശേഷം ഹരോൾഡ് ലോട്ടറിയുടെ വെബ്സൈറ്റിൽ നോക്കിയപ്പോഴാണ് കാലാവധി കഴിഞ്ഞിട്ടില്ലെന്ന് മനസ്സിലായത്.
ടാക്സ് എല്ലാം കഴിഞ്ഞ് 1274313 ഡോളര്‍ ലഭിക്കും. എന്നാല്‍ കിട്ടിയ തുകകൊണ്ട് സാധനങ്ങള്‍ വാങ്ങാനോ യാത്ര പോയി അടിച്ചുപോളിക്കാനൊന്നും ദമ്പതികള്‍ ഒരുക്കമല്ല. വാര്‍ദ്ധക്യ കാലത്തേക്ക് കരുതലായി സൂകഷിക്കാനാണ് തീരുമാനം.
Leave a Reply