ഭക്ഷണവും മരുന്നും നല്‍കാതെ പതിമൂന്ന് മക്കളെ വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ച ദമ്പതികള്‍ക്ക് 25വര്‍ഷം തടവ്

ഭക്ഷണവും മരുന്നും നല്‍കാതെ പതിമൂന്ന് മക്കളെ വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ച ദമ്പതികള്‍ക്ക് 25വര്‍ഷം തടവ്

പതിമൂന്ന് മക്കളെ വീടിനുള്ളില്‍ തടവിലാക്കി പീഡിപ്പിച്ച അമേരിക്കന്‍ ദമ്പതികള്‍ക്ക് 25വര്‍ഷം തടവ്. കഴിഞ്ഞ വര്‍ഷം ആദ്യമാണ് കാലിഫോര്‍ണിയയിലെ വീട്ടില്‍ വര്‍ഷങ്ങളോളം മക്കളെ പീഡിപ്പിച്ച കേസില്‍ ഇരുവരും അറസ്റ്റിലായത്.

തടവിലായിരുന്ന കുട്ടികളിലൊരാള്‍ വീട്ടില്‍ നിന്ന് രക്ഷപെട്ട് പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് ദമ്പതികള്‍ അറസ്റ്റിലായത്. ഇവര്‍ക്ക് രണ്ട് വയസ്സിനും 29വയസ്സിനും ഇടയില്‍ പ്രായമുള്ള 13 കുട്ടികളാണുള്ളത്.

ഇവരെ 13പേരെയും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ വീടിനുള്ളില്‍ തടവിലാക്കി വളര്‍ത്തുകയായിരുന്നു മാതാപിതാക്കള്‍. കുട്ടികള്‍ക്ക് ഭക്ഷണവും മരുന്നും പോലും നല്‍കിയിരുന്നില്ലെന്നും കുളിക്കാന്‍ പോലും അനുവദിക്കില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു.

ഇവരെ മാസങ്ങളോളം കയര്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുകയായിരുന്നെന്നും കുട്ടികളിലൊരാള്‍ രക്ഷപ്പെട്ടതോടെ മറ്റുള്ളവരെ ചങ്ങലകൊണ്ട് കട്ടിലിനോട് ചേര്‍ത്ത് ബന്ധിപ്പിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

തങ്ങള്‍ നേരിട്ട പീഡനങ്ങള്‍ വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ലെന്നും ഇപ്പോഴും സ്വപ്നത്തില്‍ സഹോദരങ്ങളെ ചങ്ങലക്കിടുന്നത് കണ്ട് പേടിക്കാറുണ്ടെന്നും കുട്ടികളിലൊരാള്‍ കോടതിയില്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply