കൊല്ലം ബീച്ചില്‍ കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെടുത്തു

കൊല്ലം ബീച്ചില്‍ കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെടുത്തു

കൊല്ലത്ത് ബീച്ചിലെ തിരയില്‍പ്പെട്ട് കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിള വീട്ടില്‍ സുനില്‍ (23), ഭാര്യ ശാന്തിനി (19) എന്നിവരുടെ മൃതദേഹങ്ങള്‍ കൊല്ലം പോര്‍ട്ടിന് സമീപത്തുനിന്ന് ഇന്ന് പുലര്‍ച്ചെയോടെ കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ഏഴ് മണിയോടെയാണ് ഇവര്‍ തിരയില്‍പെട്ടത്. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വൈകിട്ട് ബീച്ചിലെത്തുകയായിരുന്നു ഇരുവരും. കാല്‍ നനക്കാനിറങ്ങുന്നതിനിടെ യുവതി കാല്‍ വഴുതി തിരയില്‍ വീഴുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സുനിലും തിരയിലകപ്പെട്ടു

അഞ്ച് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. തീരദേശ പൊലീസും ലൈഫ് ഗാര്‍ഡുമാരും മറൈന്‍ എന്‍ഫോഴ്‌സ്മന്റെും മത്സ്യ തൊഴിലാളികളും തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ല ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment