മീന്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു: നിര്‍ത്താതെ പോയ മീന്‍ ലോറി പിടികൂടി
മീന്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു: നിര്‍ത്താതെ പോയ മീന്‍ ലോറി പിടികൂടി
മീന്‍ ലോറി ബൈക്കിലിടിച്ച് ദമ്പതികള്‍ മരിച്ചു. കോഴിക്കോട്-വടകര ദേശീയപാതയില്‍ കൃഷ്ണകൃപ ഓഡിറ്റോറിയത്തിനു സമീപത്തുവെച്ച് രാത്രി 9 മണിക്കായിരുന്നു അപകടം.
നൗഫല്‍, ഭാര്യ മുബഷിറ എന്നിവരാണ് മരിച്ചത്. നൗഫല്‍ ഓമശ്ശേരി സ്വദേശിയും മുബഷിറ വേളം സ്വദേശിനിയുമാണ്. അപകത്തിനുശേഷം നിര്‍ത്താതെ പോയ മീന്‍ ലോറി മൂരാട് പാലത്തിനു സമീപത്തു വെച്ച് പിന്തുടര്‍ന്ന നാട്ടുകാര്‍ പിടികൂടി.
അപകടത്തില്‍ പരുക്കേറ്റ ദമ്പതികളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടേയും മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ വച്ചിരിക്കുകയാണ്.
Leave a Reply
You must be logged in to post a comment.