വിവാദ പ്രണയത്തിലൊടുവില്‍ മത്സ്യത്തൊഴിലാളിയായ യുവാവും എംബിബിഎസ് വിദ്യാര്‍ഥിനിയും കോടതി അനുമതിയോടെ വിവാഹിതരായി
വിവാദ പ്രണയത്തിലൊടുവില്‍ മത്സ്യത്തൊഴിലാളിയായ യുവാവും എംബിബിഎസ് വിദ്യാര്‍ഥിനിയും കോടതി അനുമതിയോടെ വിവാഹിതരായി
കോടതിയുടെ അനുമതിയോടെ പ്രണയത്തിലായിരുന്ന മത്സ്യത്തൊഴിലാളിയായ യുവാവും എംബിബിഎസ് വിദ്യാര്‍ഥിനിയും വിവാഹിതരായി. മൂന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷം കക്കാട് സ്വദേശികളായ ബി.കെ മുഹമ്മദ് അസ്‌കറും സഹലയുമാണു വിവാഹിതരായത്.
പെണ്‍കുട്ടിയുടെ വീട്ടുകാരും ബന്ധുക്കളും കക്കാട് ജുമാഅത്ത് പള്ളിയില്‍ നടന്ന ചടങ്ങില്‍ നിന്നു വിട്ടുനിന്നു. യുവതിയുടെ വീട്ടുകാര്‍ക്ക് പ്രണയബന്ധത്തില്‍ എതിര്‍പ്പുണ്ടായിരുന്നു. രണ്ടുപേരും പിന്മാറാത്തതിന്റെ വിദ്വേഷത്തില്‍ ഇവര്‍ അസ്‌കറിന്റെ വീടും ബൈക്കും കഴിഞ്ഞ ദിവസം അഗ്നിക്കിരയാക്കിയിരുന്നതായി പരാതിവന്നിരുന്നു.
ഇരുവരും പ്രണയത്തില്‍ ഉറച്ച് നിന്നതോടെ ബന്ധുക്കള്‍ ഇടപെട്ട് യുവതിയുടെ പഠനശേഷം വിവാഹം നടത്താമെന്നു തീരുമാനിച്ചിരുന്നു.
ഇതിനിടയിലാണ് ബന്ധത്തില്‍നിന്ന് ിന്‍മാറണമെന്നാവശ്യപ്പെട്ടു യുവതിയുടെ സഹോദരനും അമ്മാവനും അസ്‌കറിനെ ആക്രമിച്ചതായും പരാതിയുണ്ടായി.
യുവതിയെ സ്വകാര്യ ആശുപത്രിയില്‍ മാനസിക രോഗത്തിനു ചികിത്സിക്കാന്‍ ബന്ധുക്കള്‍ നീക്കം നടത്തിയപ്പോള്‍ അസ്‌കര്‍ യുവതിയെ പൊലീസിന്റെ വനിതാ സെല്ലില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതിയെ സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുവദിക്കുകയായിരുന്നു.
അടുത്ത ദിവസം തന്നെ ഇവരുടെ നിക്കാഹ് നടത്തുമെന്ന് അസ്‌കര്‍ കോടതിയെ അറിയിച്ചിരുന്നു. വീട് തീവച്ചു നശിപ്പിച്ചതിനാല്‍ ഇരുവരും ഇപ്പോള്‍ അസ്‌കറിന്റെ ബന്ധുവീട്ടിലാണുള്ളത്. സഹലയുടെ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കുമെന്ന് അസ്‌കര്‍ അറിയിച്ചു
Leave a Reply