ദമ്പതികള്‍ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; സുഹൃത്ത് അറസ്റ്റില്‍

ദമ്പതികള്‍ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; സുഹൃത്ത് അറസ്റ്റില്‍

ഗുരുഗ്രാമില്‍ ഭാര്യയും ഭര്‍ത്താവും ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍. ബിപിഒ എക്‌സിക്യൂട്ടീവ് ആയ വിക്രം സിങ്ങിനേയും ഭാര്യ ജ്യോതിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്ത് അഭിനവിനെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവ ദിവസം രാത്രി വിക്രമിന്റെ വീട്ടില്‍ അഭിനവ് എത്തുകയും ഇരുവരും ചേര്‍ന്ന് മദ്യപിക്കുകയും ചെയ്തിരുന്നു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും പിന്നീട് വിക്രമിനെയും ഭാര്യയെയും അഭിനവ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. രാത്രിയില്‍ വീടിനുള്ളില്‍ ബഹളം കേട്ടതായി അയല്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ അഭിനവ് വിക്രമിന്റെ മൃതദേഹത്തിന്റെ സമീപത്ത് ഇരിക്കുകയായിരുന്നു. കൊലപാതകത്തിന്റെ ഏകസാക്ഷിയായ വിക്രമിന്റെ മകനും വീടിനുള്ളില്‍ ഉണ്ടായിരുന്നു. അഭിനവിനെതിരെ കൊലപാതകക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*