Courageous Faces Foundation l Johnny l ലോകമറിയുന്ന മോഡലിന്റെ സൗന്ദര്യം!!! പൊള്ളലിന്റെ പാടുകൾ… അറിയണം ജോണിയുടെ അതിജീവനത്തിന്റെ കഥ
ലോകമറിയുന്ന മോഡലിന്റെ സൗന്ദര്യം!!! പൊള്ളലിന്റെ പാടുകൾ… അറിയണം ജോണിയുടെ അതിജീവനത്തിന്റെ കഥ
ടെന്നിസി: 95% പൊള്ളിയ ജോണി (18) ഇന്ന് അറിയപ്പെടുന്ന മോഡൽ ആണ്. അമേരിക്കയിലുള്ള ടെന്നിസിയിലെ മില്ലിംഗ്ടണിൽ താമസിക്കുന്ന ജോണിക്ക് നാലു വയസ്സിലാണ് പൊള്ളലേറ്റത്. നാലു വയസ്സുള്ളപ്പോൾ സഹോദരിയോടൊപ്പം അടുത്തുള്ള ഷെഡിൽ കളിക്കുകയായിരുന്നു.
കത്തിച്ചു വച്ചിരുന്ന മെഴുകുതിരി അവരുടെ നായ തട്ടിയിട്ട് തീ പടർന്നു പിടിച്ചു.തീ പടർന്നു പിടിച്ച ഷെഡിൽ നിന്നും സഹോദരി വളരെ ബുദ്ധിമുട്ടി ജോണിയെ പുറത്തെടുത്തത്. ശരീരത്തിന്‍റെ ഭൂരിഭാഗവും പൊള്ളലേറ്റ ജോണി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
കാലും കൈകളും ഉടലും മുഖവുമെല്ലാം സാരമായി നല്ല നിലയില്‍ത്തന്നെ പൊള്ളി. വളർന്നപ്പോൾ മുഖം വികൃതമായി. ജനങ്ങളുടെ തുറിച്ചു നോട്ടവും കൂട്ടുകാരുടെ ഒറ്റപ്പെടുത്തലും ജോണിയെ വല്ലാതെ തളർത്തി. എങ്ങനെയാണ് ഞാൻ അതിജീവിച്ചത്.
അന്ന് എന്തുകൊണ്ടാണ് താൻ തീയിൽ മരിക്കാത്തത് എന്ന് ജോണി ചിന്തിച്ചുകൊണ്ടേയിരുന്നു. പിന്നീട് തന്റെ നെഗറ്റീവ് ചിന്തകളിൾ നിന്നും നല്ല ചിന്തകളെ അവന്‍ കണ്ടെത്തി, കുടുബാംഗങ്ങള്‍ തന്നോട് കാണിക്കുന്ന സ്നേഹം ഓർത്തു.
Also Read >> പ്രണയത്തെ എതിര്‍ത്തു: വീടുവിട്ടിറങ്ങിയ ജാക്കിച്ചാന്‍റെ മകള്‍ കൂട്ടുകാരിയെ വിവാഹംകഴിച്ചു
കറേജിയസ് ഫേസസ് ഫൗണ്ടേഷന്റെ ഫോട്ടോ ഷൂട്ടായിരുന്നു തുടക്കം. പുതിയൊരു ഉന്മേഷവും ആത്മവിശ്വാസവും അവനു ലഭിച്ചു. ആത്മവിശ്വാസം ജോണിക്ക് സുഹൃത്തുക്കളെയും ആരാധകരെയും കൊടുത്തു. ഇന്ന് അറിയപ്പെടുന്ന പ്രശസ്ത മോഡലാണ് ജോണി.
Leave a Reply