റഫാല്‍ വിവാദം: മോദിയെ കള്ളനെന്ന് വിളിച്ചതിന് രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

റഫാല്‍ വിവാദം: മോദിയെ കള്ളനെന്ന് വിളിച്ചതിന് രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്

കാവല്‍ക്കാരന്‍ കള്ളനാണെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശത്തില്‍ സുപ്രീം കോടതിയുടെ നോട്ടീസ്. ഏപ്രില്‍ 22 ന് മുമ്പ് രാഹുല്‍ മറുപടി നല്‍കണം. ഏപ്രില്‍ 22നാണ് വീണ്ടും ഹര്‍ജി പരിഗണിക്കുക.

ചൗക്കീദാര്‍ ചോര്‍ ഹൈ (കാവല്‍ക്കാരന്‍ കള്ളന്‍) എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചൗകിദാര്‍ നരേന്ദ്രമോദി കള്ളനാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞുവെന്ന് മുകുള്‍ റോത്തഖി കോടതിയില്‍ വാദിച്ചു.

രാജ്യത്തിന് ഇത് സന്തോഷത്തിന്റെ ദിനമാണ്. രാജ്യത്തിന്റെ ചൗകിദാര്‍ മോഷണം നടത്തിയെന്ന കാര്യം കോടതി വ്യക്തമായി പറഞ്ഞിരിക്കുന്നുവെന്നാണ് റഫാല്‍ വിഷയത്തില്‍ കോടതി നടത്തിയ വിധിയെ കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment