പ്രിയ വാര്യരുടെ അദ്യ ബോളിവുഡ് ചിത്രത്തിനെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്

പ്രിയ വാര്യരുടെ അദ്യ ബോളിവുഡ് ചിത്രത്തിനെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്

പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലര്‍ പുറത്തുവന്നത്തിനു പിന്നാലെ വിവാദവും. ട്രെലിയര്‍ റിലീസിന് പിന്നാലെ അന്തരിച്ച നടി ശ്രീദേവയുടെ കഥയാണ് ചിത്രം പറയുന്നതെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമായി. ചിത്രത്തിന്റെ പേരും ട്രെലിയറിലെ ചില രംഗങ്ങളുമാണ് സംശയത്തിനിടയാക്കിയത്.

ഇപ്പോഴിതാ ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ നിയമപരമായി നീങ്ങിയിരിക്കുകയാണ്.

ചിത്രത്തിന്റെ ഉള്ളടക്കത്തിന് ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി അടക്കമുള്ളവര്‍ക്ക് ബോണി കപൂര്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

ദേശീയ അവാര്‍ഡുള്‍പ്പെടെ ലഭിച്ച ഒരു സൂപ്പര്‍ നായികയെയാണ് ‘ശ്രീദേവി ബംഗ്ലാവില്‍’ താന്‍ അവതരിപ്പിക്കുന്നതെന്ന് പ്രിയ പറഞ്ഞിരുന്നു.

ട്രെയിലര്‍ ലോഞ്ചിനിടെയും പ്രിയയോട് ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ കൃത്യമായ ഉത്തരം നല്‍കാതെ പ്രിയ ഒഴിഞ്ഞുമാറുകയായിരുന്നു.

വക്കീല്‍ നോട്ടീസ് ലഭിച്ചെന്ന് സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി പ്രതികരിച്ചു. ‘കഴിഞ്ഞയാഴ്ചയാണ് നോട്ടീസ് ലഭിച്ചത്. അതിനെ നേരിടും. എന്റേത് ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ആണ്.

ഒരുപാട് പേര്‍ക്ക് ശ്രീദേവി എന്ന പേരുണ്ടെന്ന് ബോണി കപൂറിനോട് നേരത്തെ പറഞ്ഞിരുന്നു. എന്റെ സിനിമയിലെ കഥാപാത്രവും ഒരു നടിയാണ്. നിയമനടപടിയെ നേരിടാനാണ് തീരുമാനം’-പ്രശാന്ത് മാമ്പുള്ളി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*