Solar Scam l Shalu Menon l Biju Radhakrishnan l Saritha Nair l സോളാര്‍ തട്ടിപ്പ് കേസില്‍ ശാലു മേനോന്‍റെ ചങ്ങനാശ്ശേരിയിലെ കൂറ്റന്‍ ബംഗ്ലാവ് ജപ്തി ചെയ്യാന്‍ ഉത്തരവ്
സോളാര്‍ തട്ടിപ്പ് കേസില്‍ ശാലു മേനോന്‍റെ ചങ്ങനാശ്ശേരിയിലെ കൂറ്റന്‍ ബംഗ്ലാവ് ജപ്തി ചെയ്യാന്‍ ഉത്തരവ്
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ട്ടിച്ച സോളാര്‍ കേസില്‍ നടപടികള്‍ തുടരുന്നു. സോളാര്‍ പാനലും തമിഴ്‌നാട്ടിൽ വിൻഡ് മില്ലും സ്ഥാപിച്ച് നല്‍കാമെന്ന്പറഞ്ഞ് ഡോക്ടര്‍ ദമ്പതികളില്‍ നിന്നും ഒന്നര കോടി തട്ടിച്ചെടുത്ത കേസില്‍ രണ്ടാം പ്രതി സിനിമാ-സീരിയൽ താരം ശാലു മേനോനെതിരെ ജപ്തി നടപടി.
Also Read >> അല്‍ക്കുവാണ് താരം; ഒറ്റ സെല്‍ഫികൊണ്ട് സിനിമാ താരമായി
രണ്ടാം പ്രതിയായ ശാലു മേനോന്‍ ചങ്ങനാശേരിയില്‍ പണികഴിപ്പിച്ച കൂറ്റന്‍ ബംഗ്ലാവും സ്ഥലവും കേസിൽ അന്തിമ വിധി വരുന്നത് വരെ കോടതി ജപ്തി ചെയ്യാന്‍ കോടതി ഉത്തരവിട്ടു.കൂടാതെ കേസിൽ സാക്ഷികളെ ഹാജരാക്കാനും തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടു.
Also Read >> രജിസ്ട്രേഷന്‍ ചെയ്യാത്ത കാര്‍ ഷോറൂമില്‍ നിന്നും കടത്തിയ ജീവനക്കാരന്‍ അറസ്റ്റില്‍
ഡോക്ടര്‍ ദമ്പതികളുടെ മൊഴി നേരിട്ടെടുത്ത കോടതി സാക്ഷികളെ ഹാജരാക്കാനും ഇടക്കാല ഉത്തരവില്‍ പറയുന്നു. സ്വിസ് സോളാർ ടെക്‌നോളജീസ് എന്ന കമ്പനിയുടെ നടത്തിപ്പുകാരായ ഡോ.ആർ.ബി.നായരെന്ന ബിജു രാധാകൃഷ്ണൻ, സിനിമാ-സീരിയൽ താരം ശാലു മേനോൻ എന്ന ശാലു വേണുഗോപാൽ, ശാലുവിന്റെ മാതാവ് കലാ ദേവി എന്നിവരാണ് കേസിലെ 1 മുതൽ 3 വരെയുള്ള പ്രതികൾ.
2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈദ്യുതി ബിൽ ലാഭിക്കാമെന്ന് പറഞ്ഞ് 2013ലാണ് തട്ടിപ്പ് അരങ്ങേറിയത്. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഊർജമന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവാണെന്നും തനിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി അടുത്ത ബന്ധമുള്ളതായും ബിജു പറഞ്ഞ് വിശ്വസിപ്പിച്ചതായി ഡോക്ടര്‍ കോടതിയില്‍ മൊഴിനല്‍കി.തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടർ മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരിൽ നിന്ന് 29,60,000 രൂപയും,പ്രവാസിയായ റാസിഖ് അലിയിൽ നിന്നും 1,04,60,000 രൂപയുമാണ് തട്ടിച്ചെടുത്തത്.
Leave a Reply
You must be logged in to post a comment.