സ്ത്രീത്വത്തെ അപമാനിച്ചു; മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

court ordered to charge case aganist minister g sudhakaran

സ്ത്രീത്വത്തെ അപമാനിച്ചു; മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെതിരെ കേസെടുക്കാന്‍ അമ്പലപ്പുഴ ഒന്നാംക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന സുധാകരന്‍റെ മുന്‍ പേര്‍സണല്‍ സ്റ്റാഫ്‌ അംഗം പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല.

ഇതിനെ തുടര്‍ന്നാണ്‌ ഇവര്‍ കോടതിയെ സമീപിച്ചത്. 2016 ഫെബ്രുവരി 28 ന് തോട്ടപ്പള്ളിയിലെ കൃഷ്ണ‍ന്‍ചിറ ലക്ഷമിതോട്ട് റോഡ് ശിലാസ്ഥാപന ചടങ്ങിനിടെയായിരുന്നു സംഭവം.

മന്ത്രി പൊതുജനമദ്ധ്യത്തില്‍ തന്നെ അപമാനിച്ചുവെന്നു പരാതിക്കാരി പറയുന്നു. ഈ സംഭവം അന്ന് ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. മാര്‍ച്ച് 29-ന് കോടതിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ച് ജി സുധാകരന് കോടതി നോട്ടീസ് അയച്ചു. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചേര്‍ത്ത് കേസെടുക്കണമെന്ന് പോലീസിനോട് കോടതി നിര്‍ദേശിച്ചു.

കോടതി ഉത്തരവിനെ തുടര്‍ന്ന് മന്ത്രി സുധാകരനെതിരെ പോലീസിന് കേസെടുത്ത് അന്വേഷണം നടത്തേണ്ടി വരും. സി പി എം പ്രാദേശിക നേതാവായിരുന്ന പരാതിക്കാരിയായ വനിതയെ ഈ സംഭവത്തിന്‌ ശേഷം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment