ക്രിമിനിലുകളോട് സഹതാപമില്ല; ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ക്രിമിനിലുകളോട് സഹതാപമില്ല; ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ രാജസ്ഥാന്‍ ഹൈക്കോടതി തള്ളി. ബലാത്സംഗക്കേസില്‍ പ്രതിയായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പു അഞ്ചു വര്‍ഷങ്ങളായി ജയിലിലാണ്.

ഭാര്യ ലക്ഷ്മി ഗരുതരാവസ്ഥയില്‍ ജയിലിലാണെന്നും തനിക്ക് ഭാര്യയെ കാണാന്‍ അനുമതി തരണമെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ ആശാറാം ബാപ്പു അറിയിച്ചത്.

എന്നാല്‍ ഇയാളുടെ ജാമ്യാപേക്ഷ തള്ളുകയും ഇത്തരം ക്രിമിനലുകളോട് കോടതിക്ക് യാതൊരുവിധ ദയയുമില്ലെന്നും ജസ്റ്റിസ് സന്ദീപ് മെഹ്ത്ത പറഞ്ഞു.

എന്നാല്‍ ആശാറാം ബാപ്പുവിന്റെ ഭാര്യ ഗുരുതരാവസ്ഥയിലല്ലെന്ന് തെളിയിക്കുന്ന അവരുടെ മെഡിക്കല്‍ റിപ്പോര്‍ട്ട്് കോടതിയില്‍ ഹാജരാക്കി സര്‍ക്കാര്‍ വാദിച്ചു.

പതിനാറുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയാണ് ആശാറാം ബാപ്പു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment