കോവിഡ് രോഗി: സമ്പർക്കം പുലർത്തിയിരുന്നവർ ഉടനെ കൺട്രോൾ റൂമുമായി ബന്ധപ്പെടുക

കോവിഡ് രോഗി: സമ്പർക്കം പുലർത്തിയിരുന്നവർ ഉടനെ കൺട്രോൾ റൂമുമായി ബന്ധപ്പെടുക

ഇന്ന് രോഗം സ്ഥിരീകരിച്ച 52 വയസ്സുള്ള കുറത്തികാട് സ്വദേശിയുമായി സമ്പർക്കം പുലർത്തിയിലുന്നവർ ഉടൻ കൺട്രോൾ റൂമുമായി ബന്ധപ്പെടണം.

മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 52 വയസ്സുള്ള കുറത്തികാട് സ്വദേശിക്ക് ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇദ്ദേഹം കായംകുളം മാർക്കറ്റിൽ നിന്നും മത്സ്യം ശേഖരിച്ച് KL-31 7132 എന്ന ആപ്പേ മിനി ഗുഡ്സ് കാരിയറിൽ കുറത്തികാട് ജംഗ്ഷനു സമീപം മത്സ്യക്കച്ചവടം നടത്തിയിരുന്ന ആളാണ്.

ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയിരുന്നവർ ഉടൻ ക്വാറൻറീനിൽ പ്രവേശിക്കമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇവർ ഉടൻതന്നെ കൺട്രോൾറൂമിൽ ബന്ധപ്പെടുകയും വേണം. ഫോൺ 0477 2239999

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*