കോവിഡ് കെയർ; പുന്നയൂർക്കുളത്ത് പോസ്റ്റ് കോവിഡ് ഹോമിയോപ്പതിക് പ്രൈമറി ഒ.പി
കോവിഡ് കെയർ; പുന്നയൂർക്കുളത്ത് പോസ്റ്റ് കോവിഡ് ഹോമിയോപ്പതിക് പ്രൈമറി ഒ.പി

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ ‘ആയുഷ്‌’ ഹോമിയോപ്പതി ഡിസ്പെൻസറിയിൽ കോവിഡാനന്തര ഹോമിയോ ചികിത്സ ആരംഭിച്ചു. കോവിഡ് നെഗറ്റീവായ ശേഷം ഉണ്ടാകുന്ന വിവിധ ശാരീരിക മാനസിക പ്രശ്നങ്ങൾ ചികിത്സിക്കുന്നതിനാണ് ഹോമിയോപ്പതിക് പ്രൈമറി ഒ.പി പ്രവർത്തനം.

തലവേദന, വിട്ട് മാറാത്ത ക്ഷീണം, നെഞ്ചുവേദന, കിതപ്പ്, മാനസിക സമ്മർദ്ദം, നീണ്ട് നിൽക്കുന്ന ചുമ, ശ്വാസംമുട്ടൽ തുടങ്ങി കോവിഡിന് ശേഷവും പലർക്കും ഇത്തരം ബുദ്ധിമുട്ടുകൾ കണ്ട് വരുന്ന സാഹച ര്യത്തിലാണ് കോവിഡ് കെയർ സേവനം പഞ്ചായത്ത് ലഭ്യമാക്കുന്നത്.

പദ്ധതിയുടെ ഉദ്ഘാടനം പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ നിർവ്വഹിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ 2 മണി വരെയാണ് ആയുഷ് ഹോമിയോ ഡിസ്‌പെൻസറിയിലെ പ്രത്യേക ചികിത്സ.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ റഹീം വിശിഷ്ടാതിഥിയായി. മെഡിക്കൽ ഓഫീസർ നജ്മൽ പദ്ധതി വിശദീകരിച്ചു.

ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ ആലത്തിയിൽ മൂസ, പ്രേമ സിദ്ധാർത്ഥൻ, സെക്രട്ടറി അനിത, മറ്റു വാർഡ് മെമ്പർമാർ എന്നിവർ പങ്കെടുത്തു. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന പഞ്ചായത്ത് ഹെൽപ് ലൈൻ നമ്പർ : 0487 2542243

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*