കോവിഡ് പ്രതിരോധം: ഗ്രാമപഞ്ചായത്തുകൾക്ക് ചാവക്കാട് ബ്ലോക്കിന്റെ കരുതൽ
കോവിഡ് പ്രതിരോധം: ഗ്രാമപഞ്ചായത്തുകൾക്ക് ചാവക്കാട് ബ്ലോക്കിന്റെ കരുതൽ

ഗ്രാമപഞ്ചായത്തുകൾക്ക് കോവിഡ് പ്രതിരോധത്തിനായി 5 ലക്ഷം രൂപ മാറ്റിവെച്ച് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്. കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട്, ഒരുമനയൂർ എന്നീ അഞ്ച് പഞ്ചായത്തുകളാണ് ചാവക്കാട് ബ്ലോക്കിന് കീഴിൽ വരുന്നത്.

ഇവർക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമഗ്രികൾ നൽകുന്നതിനും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതി നുമായി 5 ലക്ഷം രൂപ ചാവക്കാട് ബ്ലോക്ക് വകയിരുത്തി.

തീരദേശ മേഖലയായ കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായ ത്തുകളിൽ കോവിഡ് രോഗികൾ വർദ്ധിച്ചു വന്നിരുന്ന സാഹചര്യ ത്തിൽ അവ നിയന്ത്രിക്കുന്നതിന് വേണ്ട സഹായങ്ങളും നിർദേശ ങ്ങളും സമയാസമയം നൽകുന്നു.

ഓരോ പഞ്ചായത്തിനും വീടുകളിൽ അണുനശീകരണ പ്രവർത്തനം നടത്തുന്നതിനായി ഫ്യൂമിഗേറ്റർ മെഷീൻ, പൾസ് ഓക്സിമീറ്റർ, പി പി ഇ കിറ്റ്, മാസ്ക്കുകൾ തുടങ്ങിയ പ്രതിരോധ സാമഗ്രികളും ബ്ലോക്ക് ഫണ്ടിൽനിന്ന് വാങ്ങി നൽകി.

കൂടാതെ ചാവക്കാട് ബ്ലോക്കിലെ കടപ്പുറം, വടക്കേക്കാട് എന്നീ രണ്ട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലേക്കും അതിന് കീഴിൽ വരുന്ന പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്കും പൾസ് ഓക്സിമീറ്റർ, മാസ്ക്, ഫെയ്സ്ഷീൽഡ്, ഗ്ലൗസ് എന്നിവയും നൽകി.

ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ, ഭരണസമിതി ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പ്രവർത്തനം വഴി ഹെൽത്ത് സെന്ററുകളിൽ മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നത്.

വാർഡ് തലത്തിൽ നിരീക്ഷണ സമിതി, ആർ ആർ ടികൾ, ചാവക്കാട് താലൂക്കിന്റെ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം എന്നീ പ്രതി രോധ പ്രവർത്തകരുടെ സംഘവും ഗ്രാമപഞ്ചായത്തുകൾക്ക് സഹായ ത്തിനുണ്ട്.

ഓരോ ഗ്രാമപഞ്ചായത്തിനും അവരുടെ ഡൊമിസിലറി കെയർ സെന്ററുകളുടെ അടിസ്ഥാന ചെലവുകൾക്ക് വേണ്ടി 50,000 രൂപ വീതം വിഹിതം നൽകാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 100 പൾസ് ഓക്സിമീറ്റർ, 200 പി പി ഇ കിറ്റ്, 2000 മാസ്ക്, 600 ഗ്ലൗസ്, 5 ഫോഗിങ് മെഷീൻ എന്നിവയാണ് നൽകിയത്.

ഇവയ്ക്കുപുറമേ മറ്റ് അവശ്യ സഹായങ്ങളും നൽകിവരുന്നു. ബ്ലോക്ക് തലത്തിൽ മൊബൈൽ ഓക്സിജൻ ആംബുലൻസ് തുടങ്ങാനും ചാവക്കാട് ബ്ലോക്കിന് പദ്ധതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*