കൊല്ലത്ത് സിപിഐഎം പ്രവര്‍ത്തകനെ കുത്തി കൊന്നു
കൊല്ലം ചിതറയില്‍ സിപിഐഎം പ്രവര്‍ത്തകനെ കുത്തി കൊന്നു. ചിതറ സ്വദേശി എ.എം.ബഷീര്‍ (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രതി ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു.
ഉച്ചയ്ക്ക് 2.30 യോടെ വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ എ.എം ബഷീറിനെ ഷാജഹാന്‍ കുത്തി കൊല്ലുകയായിരുന്നു. ബഷീറിന്റെ നെഞ്ചില്‍ ഷാജഹാന്‍ 9 തവണ കുത്തിയെന്നാണ് പോലീസ് പറയുന്നത്.
ഉടന്‍തന്നെ പ്രദേശവാസികള്‍ ബഷീറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചിതറ മഹാദേവര്‍കുന്ന് സിപിഐഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണ് ബഷീര്‍. അഭിപ്രായവിത്യാസമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
Leave a Reply
You must be logged in to post a comment.