ശബരിമല യുവതീ പ്രവേശനം: നിലപാട് മാറ്റി സിപിഎം

ശബരിമല യുവതീ പ്രവേശനം: നിലപാട് മാറ്റി സിപിഎം

ശബരിമല വിഷയത്തില്‍ നിലപാട് മാറ്റി സിപിഎം. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുന്‍കൈ എടുക്കേണ്ടെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ നിര്‍ദ്ദേശം. വിശ്വാസികളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.

ലോക്സഭാ തെരഞ്ഞടുപ്പ് പരാജയം വിലയിരുത്തുന്നതിന്റെ ഭാഗമായി സിപിഎം പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ ചര്‍ച്ചയാണ് മൂന്ന് ദിവസമായി തുടരുന്ന സംസ്ഥാന കമ്മറ്റിയില്‍ നടന്നത്. പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന ആവശ്യമാണ് നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. പരാജയത്തിന്റെ മുഖ്യകാരണം ശബരിമലയാണെന്ന നിലപാടാണ് ഭൂരിപക്ഷം പേരും കൈക്കൊണ്ടത്.

വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വിവാദ നിലപാടുകളാല്‍ വിശ്വാസികളായ പാര്‍ട്ടി അനുഭാവികളെ അകറ്റരുതെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തരുതെന്നുമാണ് പാര്‍ട്ടിയുടെ പുതിയ തീരുമാനം. പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ സജീവമാകണമെന്നും സിപിഎം വ്യക്തമാക്കുന്നു.

ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി മലചവിട്ടാന്‍ ആരും യുവതികളെ നിര്‍ബന്ധിക്കില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ചില ആക്ടിവിസ്റ്റുകളെ നിര്‍ബന്ധിപ്പിച്ച് മല ചവിട്ടിച്ചത് തിരിച്ചടിയായെന്നും, ഇത് മുന്നണിക്കും പാര്‍ട്ടിക്കും ക്ഷീണമായെന്നും സംസ്ഥാനകമ്മറ്റി അംഗങ്ങള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment