കണ്ണൂരില്‍ ബി ജെ പി പ്രവര്‍ത്തകന്റെ അമ്മയുടെ തലയിലൂടെ ചുവന്ന പെയിന്‍റ് ഒഴിച്ചു…താലിമാല വലിച്ചു പൊട്ടിച്ചു…
കണ്ണൂരില്‍ ബി ജെ പി പ്രവര്‍ത്തകന്റെ അമ്മയുടെ തലയിലൂടെ ചുവന്ന പെയിന്‍റ് ഒഴിച്ചു…താലിമാല വലിച്ചു പൊട്ടിച്ചു…
Also Read >> അയ്യപ്പനെ കണ്ടേ തീരൂ; മലകയറാനായി മേരി സ്വീറ്റി വീണ്ടുമെത്തി
കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയില്‍ ബിജെപി – സിപിഎം സംഘര്‍ഷം. ബിജെപി പ്രവര്‍ത്തകന്‍ എരഞ്ഞോളിപ്പാലത്ത് ശരത്തിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.കൊടിമരം തകര്‍ത്തതിനെ ചൊല്ലി എരഞ്ഞോലിപാലത്ത് നേരത്തെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ വി.മുരളീധരന്‍ എംപിയുടെ സഹോദരപുത്രന്‍ നവനീതിന് (22) മര്‍ദ്ദനമേറ്റിരുന്നു.ആക്രമണത്തില്‍ ശരത്തിന്റെ അമ്മ രജിതയ്ക്ക് പരുക്കേറ്റു.
Also Read >> ടെലിവിഷൻ അവതാരക ദുർഗ മേനോൻ അന്തരിച്ചു
ആയുധങ്ങളുമായെത്തിയ അക്രമികള്‍ ശരത്തിന്‍റെ അമ്മ രജിതയുടെയുടെ താലിമാല പൊട്ടിച്ചെടുത്ത്.കലിയടങ്ങാത്ത അക്രമികള്‍ രജിതയുടെ തലയിലൂടെ ചുവപ്പ് പെയിന്റ് ഒഴിക്കുകയും ചെയ്തു.പരിക്കേറ്റ രജിതയെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു.
Leave a Reply