CPM’s Prakash Karat faction got Rs 100 crore from BJP l അമിത്ഷായില്‍ നിന്ന് സിപിഎം 100 കോടി കൈപറ്റിയെന്ന് അബ്ദുല്ലക്കുട്ടി
അമിത്ഷായില്‍ നിന്ന് സിപിഎം 100 കോടി കൈപറ്റിയെന്ന് അബ്ദുല്ലക്കുട്ടി
കണ്ണൂര്‍: പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായില്‍ നിന്ന് 100 കോടി കൈപറ്റിയതായി മുന്‍ എംപി എ പി അബ്ദുല്ലക്കുട്ടി ഫേസ്ബുക്കിലൂടെ ആരോപിച്ചു. മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം സുനിശ്ചിതമാക്കാന്‍ സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം ശ്രമിച്ചുവെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.
Also Read >> ഒരു രാത്രിക്ക് രണ്ട് ലക്ഷം; മാസ് ഡയലോഗുമായി ഗായത്രിയും
പഴയ ദില്ലി സഖാക്കളില്‍ നിന്ന് കിട്ടുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. സീതാംറാം യെച്ചൂരി വിഭാഗം തന്നെ ഇക്കാര്യം പാര്‍ട്ടിക്കകത്ത് ഉന്നയിക്കാന്‍ ഒരുങ്ങുന്നു. രാജസ്ഥാനില്‍ മാത്രം 28 സ്ഥാനാര്‍ഥികളെ നിര്‍ത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകള്‍ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്ന് സീറ്റില്‍ ബിജെപിയെ ജയിപ്പിച്ച് കൊടുത്തത് സിപിഎം സാന്നിദ്ധ്യമാണ്.
രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി 2659 മതേതര വോട്ടുകളാണ് പിടിച്ചത്. ഭൂരിപക്ഷ സ്ഥലത്തും കെട്ടിവച്ച കാശ് കിട്ടുന്നില്ലെങ്കിലും പാര്‍ട്ടിക്ക് കോടികള്‍ കിട്ടുന്ന ഒരു ഉഗ്രന്‍ ഗെയ്മാണ് ഇവര്‍ പയറ്റിയത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വലിയ തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ എടുത്ത അടവുനയം എന്തായിരുന്നു?.
Also Read >> നടി വനിത വീണ്ടും അറസ്റ്റില്‍
ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസുമായി പോലും യോജിക്കണമെന്നല്ലേ. ഈ പാര്‍ട്ടി തത്വമാണ് പ്രകാശ് കരാട്ട്. ഈ പാര്‍ട്ടി തത്വമാണ് പ്രകാശ് കരാട്ട്-പിണറായി ഗ്രൂപ്പുകള്‍ അമിത് ഷാക്ക് മുന്നില്‍ അടിയറ വച്ചത്. ഇതിന് സിപിഎം വലിയ വില കൊടുക്കേണ്ടി വരുമെന്നും അബ്ദുള്ളക്കുട്ടി തന്‍റെ കുറിപ്പില്‍ പറയുന്നു.
Leave a Reply
You must be logged in to post a comment.