നിയന്ത്രണങ്ങള്‍ ലംഘിച്ചു; സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍




നിയന്ത്രണങ്ങള്‍ ലംഘിച്ചു; സീരിയല്‍ താരങ്ങള്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സീരിയല്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റില്‍.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ലംഘിച്ചു ഷൂട്ടിംഗ് നടത്തിയതിനാണ് താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും എതിരെ നടപടി എടുത്തത്‌.

സീതാകല്യാണം എന്ന സീരിയലിന്‍റെ ഷൂട്ടിംഗ് രഹസ്യമായി വര്‍ക്കലയിലെ ഒരു റിസോര്‍ട്ടില്‍ നടത്തുകയായിരുന്നു. ഷൂട്ടിംഗ് നടക്കുന്ന വിവരം അറിഞ്ഞ് എത്തിയ പോലീസ് ഇവരെ കയ്യോടെ പിടികൂടി.

ഷൂട്ടിംഗ് നടന്ന റിസോര്‍ട്ട് അയിരൂര്‍ പോലീസ് സീല്‍ ചെയ്തു. കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൌണില്‍ സിനിമ, സീരിയല്‍ ഷൂട്ടിംഗ് എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*