ഐപിഎൽ വാതുവയ്പ്പുകേസിൽ മൂന്നുപേര്‍ അറസ്റ്റില്‍; നിരവധി മൊബൈല്‍ ഫോണുകളും പണവും പിടിച്ചെടുത്തു

ഐപിഎൽ വാതുവയ്പ്പുകേസിൽ മൂന്നുപേര്‍ അറസ്റ്റില്‍; നിരവധി മൊബൈല്‍ ഫോണുകളും പണവും പിടിച്ചെടുത്തു

മംഗളൂരു: ഐപിഎൽ വാതുവയ്പ്പുകേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിറ്റി ക്രൈം ബ്യൂറോ (സിസിബി) മംഗളൂരുവിൽ നടത്തിയ റെയ്ഡിലാണ് 3 പേരെ അറസ്റ്റ് ചെയ്തത്. അശോക്‌ അന്ച്ചന്‍,സന്തോഷ്‌ ജോണ്‍ ,സുനില്‍ റിഗോ എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നും 4.20 ലക്ഷം രൂപയും 5 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇൻസ്പെക്ടർ ഗുർപ്രസാദ് നേതൃത്വത്തിലുള്ള പോലീസ് സംഘം ലോഡ്ജില്‍ റെയിഡ് നടത്തുകയായിരുന്നു.

പോലീസ് ലോഡ്ജ്ജില്‍ എത്തിയപ്പോള്‍ സംഘം ക്രിക്കറ്റ് ലൈവ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വാതുവെയ്പ്പ് നടത്തുകയായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും തമ്മിൽ നടന്ന മത്സരത്തിൽ വാതുവെപ്പുകാർ പൊതുജനങ്ങളിൽ നിന്നും പണം ശേഖരിച്ചതായും പോലീസ് അറിയിച്ചു. ഇവരില്‍ നിന്നും 4.20 ലക്ഷം രൂപയും 5 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് റെയിഡ് നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply