അടിച്ച് തകര്‍ത്ത് ഓപ്പണിങ് കൂട്ടുകെട്ട്; മഴ വില്ലനായി

അടിച്ച് തകര്‍ത്ത് ഓപ്പണിങ് കൂട്ടുകെട്ട്; മഴ വില്ലനായി

ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ സഖ്യം ഇന്ത്യയെ 17.3 ഓവറില്‍ 100 റണ്‍സ് കടത്തി.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ 21 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 112 റണ്‍സെടുത്തിട്ടുണ്ട്. 59 പന്തില്‍ 66 റണ്‍സുമായി രോഹിത്തും 67 പന്തില്‍ 43 റണ്‍സുമായി രാഹുലും ക്രീസില്‍. ലോകകപ്പ് ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്നത്.

1996ലെ ലോകകപ്പിനുശേഷം ഇത് രണ്ടാം തവണ മാത്രമാണ് ഒരു ടീം പാക്കിസ്ഥാനെതിരെ ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. പാക്കിസ്ഥാന്റെ കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്-ഡേവിഡ് വാര്‍ണര്‍ സഖ്യവും പാക്കിസ്ഥാനെതിരെ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment