ശ്രീലങ്കന്‍ ഇതിഹാസത്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത് ശര്‍മ്മ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണിങ് ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്ബരയിലെ അവസാന മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.

2019 ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 47 ഇന്നിങ്സില്‍ നിന്നും 53.08 ശരാശരിയില്‍ 10 സെഞ്ചുറിയും 10 ഫിഫ്റ്റിയുമടക്കം 2442 റണ്‍സ് നേടിയാണ് മുന്‍ ശ്രീലങ്കന്‍ താരം സനത് ജയസൂര്യയുടെ 22 വര്‍ഷം നീണ്ട റെക്കോര്‍ഡ് ഹിറ്റ്മാന്‍ പഴങ്കഥയാക്കിയത്.

1997 ല്‍ 44 ഇന്നിങ്സില്‍ നിന്നും 2387 റണ്‍സ് നേടിയാണ് സനത് ജയസൂര്യ ഈ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്.

2008 ല്‍ 46 ഇന്നിങ്സില്‍ നിന്നും 52.33 ശരാശരിയില്‍ 2355 റണ്‍സ് നേടിയ മുന്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വീരേന്ദര്‍ സെവാഗും 2003 ല്‍ 52 ഇന്നിങ്സില്‍ നിന്നും 54.62 ശരാശരിയില്‍ 2349 റണ്‍സ് നേടിയ മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്സ്മാന്‍ മാത്യൂ ഹെയ്ഡനുമാണ് രോഹിത് ശര്‍മ്മയ്ക്കും ജയസൂര്യയ്ക്കും പുറകിലുള്ളത്.

ഏകദിന ക്രിക്കറ്റില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റ്സ്മാന്‍ കൂടിയായ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ ഓപ്പണറായ നാല് ഇന്നിങ്സില്‍ നിന്നും 529 റണ്‍സ് നേടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*