Cricketer Sanju Samson got Married l സഞ്ജുവിന് കൂട്ടായി ചാരുലതയെത്തി
സഞ്ജുവിന് കൂട്ടായി ചാരുലതയെത്തി
തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു.വി.സാംസണും തിരുവനന്തപുരം സ്വദേശി ചാരുലതയും വിവാഹിതരായി. മാർ ഇവാനിയോസ് കോളേജിലെ പഠനകാലത്ത് പരിചയപ്പെട്ട ഇരുവരും അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ കോവളത്തെ സ്വാകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹം.
വിവാഹ സത്കാരം വൈകുന്നേരം നടക്കും. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾ ഉൾപ്പെട്ട ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ചതിൻറെ സന്തോഷത്തിനിടെയാണ് വിവാഹക്കാര്യം സഞ്ജു വെളിപ്പെടുത്തിയത്. ഗൗരീശപട്ടം സ്വദേശിയായ ചാരുലത തിരുവനന്തപുരം ലയോള കോളേജിലെ രണ്ടാം വർഷ എം.എ. വിദ്യാർഥിനിയാണ്.
Leave a Reply