കാസര്‍കോട് ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്
കാസര്‍കോട് ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന്
കാസര്‍കോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.
അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്‌റയാണ് ഉത്തരവിട്ടത്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല ഐ.ജി ശ്രീജിത്തിന് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ജില്ലാപൊലീസ് മേധാവി എ.ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണ സംഘത്തിലുള്ളവരെ ഐ.ജി തീരുമാനിക്കും. അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന അഞ്ചുപേരുടെ അറസ്റ്റുകൂടി ഇന്ന് രേഖപ്പെടുത്തി.
എച്ചിലടുക്കം സ്വദേശികളായ കെ.എം.സുരേഷ്, കെ,?അനില്‍കുമാര്‍, കുണ്ടംകുഴി സ്വദേശി അശ്വിന്‍, കല്യോട്ട് സ്വദേശികളായ ശ്രീരാഗ്, ഗിജിന്‍ എന്നവരെയാണ് ഇന്ന് അറസ്റ്റുചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
Leave a Reply
You must be logged in to post a comment.