കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് നാടുകടത്തി; ജില്ലയില്‍ പ്രവേശിക്കാനാവില്ല

കാപ്പ നിയമപ്രകാരം ഒരു വര്‍ഷത്തേക്ക് നാടുകടത്തി; ജില്ലയില്‍ പ്രവേശിക്കാനാവില്ല

ഗുണ്ടാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ആളെ കാപ്പ നിയമപ്രകാരം ഒരുവര്‍ഷത്തേക്ക് നാടുകടത്തി. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ നടത്തി പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് തടസ്സം സൃഷ്ടിച്ച് വന്നിരുന്ന എറണാകുളം തുരുത്തുശ്ശേരിക്കരയില്‍, വിഷ്ണു വിഹാര്‍ വീട്ടില്‍ വിക്രമന്റെ മകന്‍ വിനു (26)വിനെയാണ് കൊച്ചി റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നാടുകടത്തിയത്.

ഇയാളെ എറണാകുളം റൂറല്‍ ജില്ലയില്‍ നിന്നുമാണ് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയിരിക്കുന്നത്. കൊലപാതകശ്രമം, ദേഹോപദ്രവം, കവര്‍ച്ച, ന്യായവിരോധമായി സംഘം ചേരല്‍, അയുധ നിയമപ്രകാരമുള്ള കേസ്സ്, സ്‌ഫോടക വസ്തു നിയമ പ്രകാരമുള്ള കേസ്സ് തുടങ്ങി നിരവധി കോസുകളാണ് പ്രതിയുടെ പേരിലുള്ളത്.

ചെങ്ങമനാട്, അയ്യംമ്പുഴ, കാലടി, നെടുമ്പാശ്ശേരി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി 7 ഓളം ക്രമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് പ്രതി. ഇയാളെ എറണാകുളം റൂറല്‍ ജില്ലയില്‍ നിന്നുമാണ് ഒരു വര്‍ഷത്തേക്ക് നാടുകടത്തിയിരിക്കുന്നത്. കൊലപാതകശ്രമം, ദേഹോപദ്രവം, കവര്‍ച്ച, ന്യായവിരോധമായി സംഘം ചേരല്‍, അയുധ നിയമപ്രകാരമുള്ള കേസ്സ്, സ്‌ഫോടക വസ്തു നിയമ പ്രകാരമുള്ള കേസ്സ് തുടങ്ങി നിരവധി കോസുകളാണ് പ്രതിയുടെ പേരിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*