നെയ്യാറ്റിൻകരയിലെ ആൾക്കൂട്ട ആക്രമണം; മർദ്ദനമേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

നെയ്യാറ്റിൻകരയിലെ ആൾക്കൂട്ട ആക്രമണം; മർദ്ദനമേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ




നെയ്യാറ്റിൻകരയിൽ ഇന്ന് പുലർച്ചെ ഒരു സംഘം ആളുകളുടെ മർദ്ദനമേറ്റ് യുവാവ് ഗുരുതരാവസ്ഥയിൽ. ടി.ബി. ജങ്ഷൻ ചന്തയിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ സജീവിനെയാണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെ യായിരുന്നു സംഭവം. മത്സ്യം കയറ്റിവന്ന വാഹനം അമിത വേഗത്തിൽ ചന്തയിലേക്ക് പ്രവേശിച്ചത് ചോദ്യം ചെയ്തതോ ടെയാണ് സംഭവങ്ങളുടെ തുടക്കം.

ഇതിനിടെ ഒരു സംഘം ആളുകൾ സജീവ് നേരെ തിരിയുകയായിരുന്നു. അതേസമയം സജീവം ചന്തയിലെ മറ്റു ചിലരുമായി നേരത്തെ തന്നെ തർക്കം നിലനിന്നിരുന്നതായി പോലീസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*