സഹവര്‍ത്തകരായ മൂന്നുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സിആര്‍പിഎഫ് ജവാന്‍ സ്വയം നിറയൊഴിച്ചു

സഹവര്‍ത്തകരായ മൂന്നുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സിആര്‍പിഎഫ് ജവാന്‍ സ്വയം നിറയൊഴിച്ചു

ജമ്മുകശ്മീരിലെ പട്ടാള ക്യാമ്പില്‍ സഹ്രവര്‍ത്തകരായ മൂന്നുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സിആര്‍പിഎഫ് ജവാന്‍ സ്വയം നിറയൊഴിച്ചു.

സിആര്‍പിഎഫ് കോണ്‍സ്റ്റബിളായ അജിത് കുമാറാണ് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം സ്വയം നിറയൊഴിച്ചത്. ജവാന്മാര്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെ കാരണമെന്നാണ് റിപ്പേര്‍ട്ടുകള്‍.

തന്റെ സര്‍വീസ് റൈഫിളില്‍ നിന്നും സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം നിറയൊഴിച്ച അജിത് കുമാര്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍.

ഉദ്ദംപൂരിലെ ബറ്റാല്‍ ബല്യന്‍ ഏരിയയിലുള്ള 187ാം ബറ്റാലിയന്‍ ക്യാംപിലാണ് സംഭവം നടന്നത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ അജിത് കുമാറിന്റെ നില ഗുരുതരമാണ്.

കോണ്‍സ്റ്റബിള്‍മാരായ ഡല്‍ഹി സ്വദേശി യോഗേന്ദ്ര ശര്‍മ, രാജസ്ഥാനിലെ ഝുന്‍ഝുനു സ്വദേശി പൊകാര്‍മല്‍ ആര്‍, ഹരിയാന റേവാരി സ്വദേശി ഉമേദ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. സിആര്‍പിഎഫ് ഉന്നത ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*