സ്തന വളര്‍ച്ച തടയാന്‍ മാറില്‍ ഇരുമ്പ് പഴുപ്പിച്ച് വെക്കുന്ന പ്രാകൃത രീതി ബ്രിട്ടനില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
സ്തന വളര്‍ച്ച തടയാന്‍ മാറില്‍ ഇരുമ്പ് പഴുപ്പിച്ച് വെക്കുന്ന പ്രാകൃത രീതി ബ്രിട്ടനില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
പെണ്‍കുട്ടികളുടെ സ്തനങ്ങള്‍ വളരാതിരിക്കാന്‍ ഇരുമ്പ് പഴുപ്പിച്ച് വെക്കുന്ന പ്രാകൃത രീതി ബ്രിട്ടനിലും നടക്കുന്നതായി റിപോര്‍ട്ട്. ആണ്‍നോട്ടങ്ങളെ ഭയന്നാണ് ഇങ്ങനൊരു പ്രാകൃത രീതി നടത്തുന്ന്.
ആഫ്രിക്കയിലെ ചില പ്രദേശങ്ങളില്‍ മാത്രം തുടര്‍ന്നുവരുന്ന ആചാരമായ പഴുപ്പിച്ച ഇരുമ്പ് ദണ്ഡോ കല്ലോ ഉപയോഗിച്ച് സ്തന വളര്‍ച്ച മുരടിപ്പിക്കുന്ന പ്രാകൃത രീതി ലണ്ടനിലും പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ലണ്ടന്‍, യോക് ഷെയര്‍, എക്സസ്, വെസ്റ്റ് മിഡ് ലാന്‍ഡ്സ് എന്നിവിടങ്ങളിലെ തൊഴിലാളി സമൂഹങ്ങളുടെ ഇടയിലാണ് ഈ ആചാരം വ്യാപകമായി പടരുന്നതെന്നാണ് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം പ്രാകൃത രീതി വന്‍ നഗരങ്ങളിലും ആചരിക്കുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
സമീപകാലത്തായി സൗത്ത് ലണ്ടനിലെ ക്രോയിഡോണില്‍ മാത്രം 15 മുതല്‍ 20 കേസുകളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലെംഗിക അതിക്രമങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഒരു ആചാരമാണിത്. ചൂടാക്കിയ ഇരുമ്പോ കല്ലോ ഉപേയോഗിച്ച് സ്തനത്തിന് ചുറ്റും ശക്തമായി അമര്‍ത്തും. ആഴ്ചയില്‍ ഒരു ദിവസമോ രണ്ടാഴ്ച കൂടുമ്പോഴോ ആണ് ഉഴിയല്‍ നടത്തുക.
എന്നാല്‍ ഇത്തരം ക്രൂരതകള്‍ക്ക് ഇരകളാകുന്ന കുട്ടികളില്‍ ശരീരിക മാനസിക വൈകല്യങ്ങളും അണുബാധ, സ്തനാര്‍ബുധം, മുലയൂട്ടാന്‍ സാധിക്കാതെ വരിക തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സാമൂഹിക പ്രവര്‍ത്തക മാര്‍ഗരറ്റ് പറയുന്നത് ബ്രിട്ടനില്‍ ആയിരത്തോളം കുട്ടികള്‍ ഈ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ്.
Leave a Reply