പിഞ്ചുകുഞ്ഞുങ്ങളെ ഭക്ഷണം നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ടു: രക്ഷിതാക്കള്‍ക്കെതിരെ കേസ്

പിഞ്ചുകുഞ്ഞുങ്ങളെ ഭക്ഷണം നല്‍കാതെ വീട്ടില്‍ പൂട്ടിയിട്ടു: രക്ഷിതാക്കള്‍ക്കെതിരെ കേസ്

3 കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട് അമ്മയുടെ ക്രൂരത. ഭക്ഷണം പോലും കിട്ടാതെ ഒരു ദിവസം കഴിഞ്ഞ അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളെ പോലീസ് മോചിപ്പിച്ച് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കു കൈമാറി.

രാമനാട്ടുകര നിസരി ജംക്ഷനു സമീപം വാടക വീട്ടില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശിയുടെയും കര്‍ണാടക സ്വദേശിനിയുടെയും മൂന്ന് കുട്ടികളെയാണു രക്ഷിച്ചത്. 2, 3, 5 വയസ്സ് വീതമുള്ള ആണ്‍കുട്ടികളാണ് ഇവര്‍.

രണ്ടാഴ്ച മുന്‍പ് അച്ഛന്‍ ജോലിക്കു പോയി. അമ്മ വ്യാഴാഴ്ച ഉച്ചയ്ക്കു വീടു പൂട്ടി കര്‍ണാടകയിലേക്കു പോയെന്നു സംശയിക്കുന്നു. ഇവരെ കണ്ടെത്താനായിട്ടില്ല. രാത്രിയായിട്ടും അമ്മയെ കാണാതെ കുട്ടികള്‍ കരഞ്ഞതോടെയാണ് നാട്ടുകാര്‍ വിവരം അറിയുന്നത്.

ഉടന്‍ ഫറോക്ക് പോലീസില്‍ വിവരം അറിയിക്കുകയും പോലീസെത്തി വാതിലിന്റെ പൂട്ട് പൊളിച്ച് കുട്ടികളെ മോചിപ്പിക്കുകയും ചെയ്തു. കുട്ടികളെ വീട്ടു തടങ്കലിലാക്കി പീഡിപ്പിച്ചതിനു രക്ഷിതാക്കള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply