സ്വന്തം വളർത്തുനായയോട് ക്രൂരത; ഉടമ അറസ്റ്റിൽ

സ്വന്തം വളർത്തുനായയോട് ക്രൂരത; ഉടമ അറസ്റ്റിൽ




മലപ്പുറം ജില്ലയിലെ എടക്കരയിൽ സ്വന്തം വളർത്തുനായയോട് ക്രൂരത കാട്ടിയ ഉടമ അറസ്റ്റിൽ.

സ്വന്തം വളർത്തുനായയെ ബൈക്കിൽ കെട്ടിവലിച്ച സംഭവത്തിലെ പ്രതിയാണ് പിടിയിലായത്. കരുനെച്ചി സ്വദേശി സേവ്യറാണ് അറസ്റ്റിലായത്.

പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ 3 കിലോമീറ്ററോളം ദൂരത്തിലാണ് സേവ്യർ തന്റെ വളർത്തുനായയെ സ്കൂട്ടറിൽ കെട്ടി വലിച്ചത്. അതിക്രൂരമായ നടപടി കണ്ട ചില നാട്ടുകാർ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.

ഇവരുടെ വാക്കുകളെ അവഗണിച്ച് നായയെ സ്കൂട്ടറിൽ കെട്ടി വലിക്കുകയായിരുന്നു. കോഴിക്കോട് രജിസ്ട്രേഷനിലുള്ള ഇയാളുടെ
KL 11 AW 5684 നമ്പർ സ്കൂട്ടറിലാണ് നായയെ കെട്ടിവലിച്ചത്.

നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോവുകയാണെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്.
കുടുംബാംഗങ്ങളുടെ ചെരുപ്പും തുണികളും കടിച്ചു നശിപ്പിക്കുന്നത് കൊണ്ടാണ് നായയോട് ഇങ്ങനെ ചെയ്യുന്നതെന്നാണ് ഇയാൾ നാട്ടുകാരോട് വിശദീകരിച്ചത്.

നാട്ടുകാർ പിന്തുടരുന്നത് കണ്ടു അവസാനം വാഹനം നിർത്തി കെട്ടഴിച്ചുവിടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകന്റെ കയ്യിൽ സ്കൂട്ടർ കൊടുത്തു വിട്ട ശേഷം വളർത്തുനായയെ നടത്തിച്ച് ആണ് ഇയാൾ തിരികെ കൊണ്ടുപോയത്.

ഇയാൾ വിമുക്തഭടൻ ആണ്. മൃഗസ്നേഹികളുടെ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. പരിക്കേറ്റ വളർത്തുനായയെ സന്നദ്ധ സംഘടന ഏറ്റെടുത്തു.

ഇയാളുടെ ക്രൂരത നാട്ടുകാർ മൊബൈലിൽ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ വിട്ടതോ ടെയാണ് സംഭവം വിവാദമായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*