പീഡന കേസില്‍ വൈദികന് 30 വര്‍ഷം തടവ്; ശിക്ഷിക്കപ്പെട്ടവരില്‍ സ്ത്രീകളും : മുഖ്യ പ്രതികളായ ദമ്പതികളെ കണ്ടെത്താനായില്ല
പീഡന കേസില്‍ വൈദികന് 30 വര്‍ഷം തടവ്; ശിക്ഷിക്കപ്പെട്ടവരില്‍ സ്ത്രീകളും : മുഖ്യ പ്രതികളായ ദമ്പതികളെ കണ്ടെത്താനായില്ല
തമിഴ്നാട് കടലൂരില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച വൈദികന് മുപ്പതു വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. ഇടവക വികാരിയായിരുന്നു ഫാ. അരുണ്‍ രാജ്. കടലൂരിലെ പ്രത്യേക മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്.
വൈദികനടക്കം കേസില്‍ ഉള്‍പ്പെട്ട പതിനാറു പ്രതികളെയാണ് കേസില്‍ കോടതി ശിക്ഷച്ചത്. രണ്ടു പേര്‍ക്ക് നാല് ജീവപര്യന്തവും, ആറു പേര്‍ക്ക് ഇരട്ട ജീവപര്യന്തവും, അഞ്ചു പേര്‍ക്ക് പത്തു വര്‍ഷവും ശിക്ഷ ലഭിച്ചു.
2014 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കടലൂരിലെ സര്‍ക്കാര്‍ സ്കൂളിന് സമീപം തട്ടുകട നടത്തുന്ന തമിഴരശിയെന്ന സ്ത്രീയാണ് വിദ്യാര്‍ത്ഥിനിയായ പതിമൂന്നുകാരിയെ വശീകരിച്ചത്. പെണ്‍കുട്ടിയെ വശീകരിച്ചും പ്രലോഭിപ്പിച്ചും സ്വന്തം ഭര്‍ത്താവിന് പീഡിപ്പിക്കാന്‍ സൗകര്യം ഒരുക്കി കൊടുക്കുകയായിരുന്നു.
ഇവരുടെ ഭര്‍ത്താവ് സതീശനും സുഹൃത്തുക്കളും പെണ്‍കുട്ടിയെ ഉപയോഗിച്ച ശേഷം പെണ്‍വാണിഭത്തിനു ഉപയോഗിക്കുകയായിരുന്നു. കൂട്ടുകാരിയായ സഹപാഠിയെ കൂടെ എത്തിച്ചാല്‍ സംഘത്തില്‍ നിന്നും ഒഴിവാക്കാമെന്ന് തമിഴരശി പെണ്‍കുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചു.
ഇത് വിശ്വസിച്ച പെണ്‍കുട്ടി കൂട്ടുകാരിയെ കൂടി ഈ സ്ത്രീയുടെ അടുത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇരു പെണ്‍കുട്ടികളെയും തമിഴരശിയും സംഘവും വൈദികനും മറ്റ് പലര്‍ക്കും കാഴ്ച്ചവെയ്ക്കുകയായിരുന്നു. ലൈംഗീക പീഡനത്തിനു പുറമേ പെണ്‍കുട്ടികളെ ഇവര്‍ ശാരീരികമായും ഉപദ്രവിച്ചിരുന്നു.
ഇടവക വികാരിയായിരുന്നു കേസില്‍ ശിക്ഷിക്കപ്പെട്ട ഫാ. അരുണ്‍ രാജ്. അതേസമയം പ്രധാന പ്രതികളായ തമിഴരശിയെയും ഇവരുടെ ഭര്‍ത്താവ് സതീശനെയും ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല. പതിനാറു പേര്‍ പ്രതികളായ കേസില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്.
Leave a Reply