ജീരകവെള്ളവും പൊണ്ണത്തടിയും തമ്മിലുള്ള ബന്ധം എന്താണ്??

ജീരകം വെറുതെ കറിയിൽ വാരിയിടാൻ മാത്രമല്ല, കറികളിൽ ജീരകം ചേർക്കുന്നത് പതിവാണ്. കറികളിൽ ജീരകം ഉപയോ​ഗിക്കാറുണ്ടെങ്കിലും ജീരകത്തിന്റെ ​ഗുണങ്ങളെ പറ്റി പലർക്കും അറിയില്ല. ​പല ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ജീരക വെള്ളം. ശരീരഭാരം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം വളരെ നല്ലതാണ് ജീരക വെള്ളം. തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർക്ക് ഏറ്റവും നല്ലൊരു മരുന്നാണ് ജീരക വെള്ളം.

എന്നാൽ ശുദ്ധിയാക്കിയ ജീരകം തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ സഹായിക്കും. തലേ ദിവസം രാത്രി ഒരു കപ്പ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകവും അൽപം നാരങ്ങ നീരും ചേർത്ത് വയ്ക്കുക. ശേഷം രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക. തടി കുറയ്ക്കാൻ ഇത് സഹായിക്കും. അടിവയറിലെ കൊഴുപ്പ് നീക്കം ചെയ്യാനും ജീരകം വളരെ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്.

അതുപോലെ ഒരു ടേബിള്‍ സ്‌പൂണ്‍ ജീരകം പൊടിച്ചത് കുറച്ച് തൈരില്‍ ചേര്‍ത്ത് കുടിച്ചാല്‍ ശരീരഭാരം കുറയ്ക്കാം. അത് പോലെ തന്നെയാണ് ഒരു ടീസ്പൂണ്‍ ജീരകം 10 സെക്കന്റ് ചൂടില്‍ വറുക്കുക. ഇതിലേയ്ക്ക് അല്‍പ്പം വെള്ളമൊഴിയ്ക്കുക. വെള്ളം തിളച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് 5 മിനിറ്റിന് ശേഷം ഊറ്റിയെടുത്ത് കുടിക്കാം. ഇതിലേക്ക് അല്‍പം തേന്‍ ചേര്‍ക്കുന്നത് വളരെ ഗുണകരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*