ദിവസവും തൈര് ശീലമാക്കുന്നതിലൂടെ ആരോഗ്യം നേടാം

ദിവസവും തൈര് ശീലമാക്കുന്നതിലൂടെ ആരോഗ്യം നേടാം

ദിവസവും അല്‍പം തൈര് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. തൈരില്‍ ട്രീപ്‌റ്റോപന്‍ എന്ന അമിനോ ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. മനസിനും ശരീരത്തിനും കൂടുതല്‍ ഉന്മേഷം നല്‍കാന്‍ ഇത് ഗുണം ചെയ്യും.

ദഹനത്തിന് ധാരാളം സഹായിക്കുന്ന ഒന്നാണ് തൈര്. ഇതിന് കാരണം തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ഗുണങ്ങളാണ്.

ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാല്‍ തൈര് എല്ലിനും പല്ലിനും വളരെ നല്ലതാണ്. പതിവായി തൈര് കഴിക്കുന്നത് അള്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

ഹൃദ്രോഗങ്ങള്‍ അകറ്റാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും കഴിക്കുന്നത് ഗുണം ചെയ്യും.

വേനല്‍ക്കാലത്തെ ഭക്ഷണങ്ങളില്‍ തൈര് നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. ദിവസവും ഒരു ബൗള്‍ തൈര് കഴിക്കുന്നതുകൊണ്ട് ശരീരത്തില്‍ ജലാംശത്തിന്റെ അളവ് കൂട്ടാന്‍ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*