നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ വീണ്ടും കസ്റ്റഡി മര്‍ദനം

നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ വീണ്ടും കസ്റ്റഡി മര്‍ദനം

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ വീണ്ടും കസ്റ്റഡി മര്‍ദനം നടന്നതായി വെളിപ്പെടുത്തല്‍. മുണ്ടിയെരുമ സ്വദേശി ഹക്കിമിനാണ് മര്‍ദനമേറ്റത്. ഇയാള്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആുപത്രിയില്‍ ചികിത്സയ്ക്കെത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്.

കുടുംബ വഴക്കിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തന്നെ പൊലീസ് രാപ്പകല്‍ മര്‍ദിച്ചതായും മര്‍ദനമേറ്റ് 16 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞ ശേഷമാണ് ചികിത്സയ്ക്കെത്തിയതെന്നും ഹക്കീം പറഞ്ഞു.

ഇതേ സ്റ്റേഷനിലാണ് കഴിഞ്ഞയാഴ്ച റിമാന്‍ഡിലികരിക്കെ രാജ് കുമാര്‍ പോലീസ് മര്‍ദനമേറ്റ് മരിച്ചത്. രാജ് കുമാറിനെ കുമാറിനെ മര്‍ദിച്ച എസ്ഐയും പൊലീസുകാരുമാണ് ഹക്കിമിനെയും മര്‍ദിച്ചതെന്നും ഹക്കിം പറഞ്ഞു. രാജ് കുമാറി ന്റെ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് ഇതേ പോലീസുകാരെ പ്രതിക്കൂട്ടിലാക്കുന്ന സംഭവം.

ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ എടുത്തശേഷമായിരുന്നു മര്‍ദനം. ഹക്കീമിന്റെ ഉമ്മയുടെ മുന്നിലിട്ടും പൊലീസ് ഹക്കീമിനെ മര്‍ദിച്ചു. ഉമ്മ നിലവിളിച്ചതിനെ തുടര്‍ന്നാണ് നിര്‍ത്തിയത്. ക്രൂരമര്‍ദനത്തെത്തുടര്‍ന്ന് ഹക്കീം പിടിച്ചുനിന്ന സെല്ലിന്റെ ഗ്രില്‍ വളഞ്ഞുപോയതായും ഹക്കീമും ഉമ്മയും വെളിപ്പെടുത്തി.

ഗ്രില്‍ നിവര്‍ത്തിത്തന്നില്ലെങ്കില്‍ മകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി വേറെ കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തി. തന്നെ വിളിച്ചുവരുത്തിയാണ് ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയതെന്ന് ഹക്കീമിന്റെ ഉമ്മ പറഞ്ഞു. 14-ാം തീയതി വെള്ളിയാഴ്ചയാണ് ഹക്കീമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മര്‍ദത്തെത്തുടര്‍ന്ന് വളഞ്ഞ ഗ്രില്‍ തിങ്കളാഴ്ചയാണ് നന്നാക്കിക്കൊടുത്തതെന്നും ഉമ്മ അറിയിച്ചു.

14-ാം തീയതി തന്നെ കസ്റ്റഡിയിലെടുത്ത ദിവസം സ്റ്റേഷനിലെ തൊട്ടടുത്ത മുറിയില്‍ നിന്നും വലിയ നിലവിളി കേട്ടിരുന്നെന്ന് ഹക്കീം പറഞ്ഞു. തന്നെ സെല്ലില്‍ പൂട്ടിയിട്ടിരുന്നതിനാല്‍ ആരാണെന്ന് കാണാനായില്ല. എന്നാല്‍ ഹരിത ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് സംസാരിക്കുന്നത് കേട്ടിരുന്നു. പൊലീസുകാര്‍ വന്നും പോയും മര്‍ദിക്കുകയായിരുന്നെന്നും ഹക്കീം വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply