വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. കസ്റ്റംസ് സൂപ്രണ്ട് വി രാധാകൃഷ്ണനാണ് അറസ്റ്റിലായത്. രാധാകൃഷ്ണന്‍ ഡ്യൂട്ടിയിലുള്ളപ്പോഴാണ് സ്വര്‍ണ്ണം കടത്തിയതിനെ തുടര്‍ന്ന് ഡിആര്‍ഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തുവന്ന തിരുമല സ്വദേശി സുനിലിന്റെയും സെറീന ഷാജിയുടെയും ബാഗില്‍ നിന്ന് 25 കിലോ സ്വര്‍ണം പിടികൂടിയതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്.

വിമാനത്താവളത്തിനുള്ളില്‍ കള്ളകടത്തുകാര്‍ക്ക് സഹായം ലഭിച്ചുവെന്ന സംശയം ഡിആര്‍ഐക്ക് ഉണ്ടായിരുന്നു. ഇതോടെ രാധാകൃഷ്ന്റെയും മറ്റ് രണ്ട് ഇന്‍സ്‌പെക്ടര്‍മാരുടെയും വീട്ടില്‍ റെയ്ഡ് നടത്തുകയും രണ്ട് മാസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

സ്വര്‍ണം പുറത്തേക്ക് കടത്താന്‍ സഹായിക്കുന്ന ആറ് താല്‍ക്കാലിക ജീവനക്കാര്‍ നേരത്തെ പിടിയിലായിരുന്നു. കസ്റ്റംസിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ സിബിഐ ഈ കേസ് ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*