വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം; നടിയുടെ പേരില്‍ വ്യാജ പരസ്യം
വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം; നടിയുടെ പേരില്‍ വ്യാജ പരസ്യം
വര്‍ഷങ്ങളായി ബിഗ് സ്ക്രീനിലും, മിനി സ്ക്രീനിലുമായി തിളങ്ങി നില്ക്കുന്ന താരമാണ് നടി ബീനാ ആന്റണി. ഇപ്പോള്‍ താരത്തിന്റെ ചിത്രമുപയോഗിച്ച് ഒരു ഓണ്‍ലൈന്‍ സൈറ്റ് തട്ടിപ്പ് നടത്തുന്നുണ്ടെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.
‘കരിയര്‍ ജേര്‍ണല്‍ ഓണ്‍ലൈന്‍’ എന്ന പേരിലുള്ള ഓണ്‍ലൈന്‍ സൈറ്റിലാണ് തട്ടിപ്പ്. നടിയുടെ ചിത്രം നല്‍കിയിട്ട് ആഭ കര്‍പാല്‍ എന്ന പേരാണ് സൈറ്റില്‍ നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴി വീട്ടിലിരുന്ന് മാസം നാലര ലക്ഷത്തോളം വരുമാനം ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നാണ് സൈറ്റില്‍ പറയുന്നത്.
കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെടുകയും നിരവധി തവണ ജോലിക്ക് ശ്രമിച്ചിട്ട് ലഭിക്കാതിരിക്കുകയും ചെയ്ത കൊച്ചിയിലെ ഒരു വീട്ടമ്മ ഒടുവില്‍ ഓണ്‍ലൈനിലൂടെ ജോലി കണ്ടെത്തി പ്രതിമാസം നാലര ലക്ഷം രൂപ വരെ സമ്പാദിക്കുന്നതായിട്ടാണു പരസ്യം.
ഈ വീട്ടമ്മയുടെ വിജയ കഥ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരിക്കമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. ഡിജിറ്റല്‍ പ്രോഫിറ്റ് കോഴ്സിലൂടെയാണ് ആഭാ കര്‍പാല്‍ വരുമാനമുണ്ടാക്കുന്നതെന്നും ഈ കോഴ്സിനെ കുറിച്ച് അറിയാന്‍ പരസ്യത്തില്‍ കൊടുത്തിരിക്കുന്ന വെബ്സൈറ്റില്‍ പ്രവേശിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍ താനുമായി പ്രസ്തുത ഓണ്‍ലൈന്‍ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്ന് ബീനാ ആന്റണി അറിയിച്ചു. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കുമെന്നും നടി വ്യക്തമാക്കി.
ഇന്നത്തെക്കാലത്ത് ഇത്തരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ ധാരാളമാണ്. ‘കമ്പ്യൂട്ടറിലൂടെ വീട്ടിലിരുന്ന് ലക്ഷങ്ങള്‍ സമ്പാദിക്കാം’ എന്ന പേരില്‍ പത്രപരസ്യങ്ങള്‍ നല്‍കിയാണ് സൈബര്‍ തട്ടിപ്പുകള്‍ നടക്കുന്നത്.
ഡാറ്റ എഡിറ്റിംഗ്, ഡാറ്റ എന്‍ട്രി, കോപ്പി പേസ്റ്റ്, ഓണ്‍ ലൈന്‍ വര്‍ക്കുകള്‍ എന്നിങ്ങനെ കാണുന്ന പരസ്യങ്ങള്‍ 90 ശതമാനവും വ്യാജമാണെന്നെതാണ് സത്യം. എറണാകുളം, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളാണ് ഇത്തരം തട്ടിപ്പുകളുടെ കേരളത്തിലെ ആസ്ഥാനം.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.