മണിപ്പൂരില്‍ ശക്തമായ കൊടുങ്കാറ്റ്; മൂന്നുപേര്‍ മരിച്ചു

മണിപ്പൂരില്‍ ശക്തമായ കൊടുങ്കാറ്റ്; മൂന്നുപേര്‍ മരിച്ചു

മണിപ്പൂരിലുണ്ടായ കൊടുങ്കാറ്റില്‍പ്പെട്ട് മൂന്നുപേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രിയോടെയുണ്ടായ ശക്തമായ കൊടുങ്കാറ്റ് 20 മിനുട്ട് നീണ്ടുനിന്നു. 75 കിലോമീറ്റര്‍ തീവ്രതയിലാണ് കൊടുങ്കാറ്റുണ്ടായത്. സംഭവത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

കൊടുങ്കാറ്റില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചര്‍ മൂന്നുപേരും സ്ത്രീകളാണ്. കച്ചാങ്, തൗബല്‍, ചുരാചന്ദ്പൂര്‍ എന്നിവിടങ്ങളിലാണ് കൊടുങ്കാറ്റ് ഏറ്റവുമധികം ദുരിതംവിതച്ചത്. തൗബലില്‍ 150ലധികം വീടുകള്‍ പൂര്‍ണ്ണമായും ആയിരത്തിലധികം വീടുകള്‍ ഭാഗികമായും നശിച്ചു.

199 ഗ്രാമങ്ങളുള്ള സംസ്ഥാനത്തെ 2,004 വീടുകളെയും കൊടുങ്കാറ്റ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*