കോളേജ് പരിപാടിക്കിടെ ഡെയ്ന്‍ ഡേവിസിനെ പ്രിന്‍സിപ്പല്‍ വേദിയില്‍ നിന്ന് ഇറക്കി വിട്ടു

കോളേജ് ഡേയില്‍ താരങ്ങളെ അണിനിരത്തി പരിപാടികളുടെ മോടി കൂട്ടാന്‍ സംഘാടകര്‍ ശ്രമിക്കുന്നത് പതിവാണ്. എന്നാല്‍ വിശിഷ്ടാഥിതിയായി എത്തിയ നടനെ സ്റ്റേജില്‍ നിന്നും ഇറക്കിവിടുന്ന തരത്തിലേയ്ക്ക് കാര്യങ്ങള്‍ പോയിരിക്കുകയാണ്.

വലിയപറമ്പ് ബ്ലോസം ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിലാണ് സംഭവം. കോളേജ് ഡേ ആഘോഷത്തില്‍ വിശിഷ്ടാതിഥിയായി എത്തിയ നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസിനെ സ്റ്റേജില്‍നിന്ന് പ്രിന്‍സിപ്പല്‍ ഇറക്കി വിട്ടു

കോളേജ് ഡേ ആഘോഷത്തില്‍ വിശിഷ്ടാതിഥിയായി എത്തിയ നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസിനെ സ്റ്റേജില്‍നിന്ന് പ്രിന്‍സിപ്പല്‍ ഇറക്കി വിട്ടു.

വിദ്യാര്‍ഥികളും പ്രിന്‍സിപ്പലും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് സംഭവങ്ങള്‍ക്ക് കാരണം.

കോളേജ് പരിപാടികള്‍ക്ക് വിദ്യാര്‍ഥികള്‍ വ്യത്യസ്ത തീമുകളില്‍ വസ്ത്രം ധരിച്ചെത്തുന്നതിനെ പ്രിന്‍സിപ്പല്‍ നേരത്തേ വിലക്കിയിരുന്നു.

അനുസരിച്ചില്ലെങ്കില്‍ അതിഥിയെ കോളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു.

പ്രിന്‍സിപ്പലിന്റെ വാക്കിനെ മറികടന്ന് വിദ്യാര്‍ഥികള്‍ ഡെയ്നെ വേദിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇതോടെ പ്രിന്‍സിപ്പല്‍ ഡെയ്നോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പറയുകയായിരുന്നു. തുടര്‍ന്ന് ഡെയ്ന്‍ കോളേജില്‍ നിന്ന് മടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published.

*
*