ദമ്പതികളെ നഗ്നരാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ പിടിയില്‍
ദമ്പതികളെ നഗ്നരാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികള്‍ പിടിയില്‍
ഉദയ്പൂര്‍: ദമ്പതികളെ നഗ്നരാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. ഹരീഷ്, ലാല്‍റാം എന്നിവരാണ് അറസ്റ്റിലായത്. രാജസ്ഥാന് ഉദയ്പൂരിലെ സരേ ഖുര്‍ദ് ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.
രാംലാല്‍ ഗമേട്ടി എന്നയാളെയും ഭാര്യയേയുമാണ് നഗ്നരാക്കി നടത്തിയത്.ഭാര്യയുടെ മുന്‍ ഭര്‍ത്താവാണ് ഇതിനു പിന്നിലെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്രദേശവാസികളില്‍ വിരോധം ഉള്ള ചിലരും തരു എന്നയാളെ പിന്താങ്ങിയതായി സൂചനകള്‍.
യുവാവിനേയും യുവതിയേയും വടി ഉപയോഗിച്ച് മര്‍ദിക്കുകയും നഗ്നരാക്കി പരേഡ് ചെയ്യിക്കുകയുമായിരുന്നു. 20 വയസുള്ള യുവതി അക്രമികളുടെ ലൈംഗികാതിക്രമത്തിന് ഇരയാവുകയും ചെയ്തു.
തരു എന്നയാളും മറ്റു ചിലരും വീട്ടില്‍ അതിക്രമിച്ചു കയറി തങ്ങളെ അവഹേളിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറി നഗ്നരാക്കി നടത്തിക്കുകയും ചെയ്തതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ രാംലാല്‍ ഗമേട്ടി വിശദീകരിക്കുന്നു. തരു, ലാല്റാമിെന്റ ഭാര്യ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.മുന്‍ ഭര്‍ത്താവ് തരു പ്രദേശവാസികളുടെ വിരോധമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
Leave a Reply
You must be logged in to post a comment.