ഡാന്‍സ് നിര്‍ത്തി; യുവതിയുടെ മുഖത്ത് വെടിവെച്ച്‌ അജ്ഞാതന്‍

ലക്‌നൗ: വിവാഹസല്‍ക്കാരത്തിനിടെ, നൃത്തം നിര്‍ത്തിയ സ്ത്രീക്ക് നേരെ അജ്ഞാതൻ നിറയൊഴിച്ചു. യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നു.

ഉത്തര്‍പ്രദേശിലെ ചിത്രകൂടത്തില്‍ ഡിസംബര്‍ ഒന്നിനാണ് സംഭവം. വിവാഹസല്‍ക്കാരത്തിനിടെ ഒരു സംഘം ആളുകള്‍ക്ക് ഒപ്പം നൃത്തം ചെയ്യുന്ന യുവതി ഇടക്ക് വെച്ച് നൃത്തം അവസാനിപ്പിക്കുകയായിരുന്നു. ഈസമയത്ത് അവിടെയുണ്ടായിരുന്ന ഒരാള്‍ വെടിവെയ്ക്കുമെന്ന് ഭീഷണിമുഴക്കി. ഇയാള്‍ മദ്യപിച്ചിരുന്നു. വെടിവെക്കൂ സഹോദര എന്ന് പറഞ്ഞ് മറ്റൊരാള്‍ ഇയാളെ പ്രോത്സാഹിപ്പിക്കുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ യുവതിയുടെ പിന്നില്‍ നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

മുഖത്ത് വെടിയേറ്റ യുവതി ചികിത്സയിലാണ്. അജ്ഞാതന് എതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*