അതിപ്രശസ്തനായ ഡാന്‍സറുടെ തനിനിറം പുറത്തു കൊണ്ടുവന്ന് പോലീസ്; അരുണിനെ കുടുക്കിയത് ഇങ്ങനെ

അതിപ്രശസ്തനാണ് അരുണ്‍ കുമാര്‍ എന്ന ഡാന്‍സര്‍. പകല്‍ നൃത്തവും സ്റ്റേജ് പരിപാടികളും യുട്യൂബ് വിഡിയോയുമായി അരങ്ങു തകര്‍ക്കുന്ന അരുണ്‍.

Also Read >> പതിനെട്ടാം പടിയുടെ മുന്‍വശത്തെ ആല്‍മരത്തിന് തീപിടിച്ചു

എന്നാല്‍ ഡല്‍ഹിയെ വിറപ്പിക്കുന്ന വിദഗ്ദരായ എട്ടംഗ മോഷണ സംഘത്തിന്റെ തലവനാണെന്ന സത്യം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

യു ട്യൂബിലെ അതിപ്രശസ്തനായ നര്‍ത്തകന്റെ മറ്റൊരു മുഖം വെളിച്ചത്തിലേക്ക് കൊണ്ടു വന്നത് ഡല്‍ഹി പൊലീസാണ്. ഡല്‍ഹിയില്‍ വിവാഹങ്ങളിലും പാര്‍ട്ടികളിലും സ്റ്റേജ് പ്രോഗ്രാം നടത്തുന്ന പ്രൊഫഷണല്‍ നൃത്തസംഘത്തിലുളളയാളാണ് അരുണ്‍.

Also Read >> നടന്‍ സൗബിന്‍ സാഹീറിനെതിരെ കേസ്; അറസ്റ്റ് ചെയ്തു

ജാംഗ്പുരയിലെ ഒരു വീട്ടില്‍ അടുത്തിടെ നടത്തിയ മോഷണമാണ് കുറ്റവാളിയെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. അമര്‍ജീത് മാര്‍വ്വ എന്നയാളുടെ പരാതിയാണ് ഇവരെ കുടുക്കിയത്.

ഡിസംബര്‍ 23-ന് മോഷ്ടാക്കള്‍ തന്റെ വീട്ടില്‍ കയറി വാതില്‍ തകര്‍ത്ത് 4.5 ലക്ഷം രൂപയും വിലപിടിപ്പുള്ള ആഭരണങ്ങളും മോഷ്ടിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് സിസിടിവി പരിശോധിക്കുന്നത്. ഇതോടെയാണ് അരുണിന്റെ മുഖം പുറത്ത് വന്നതും പിടിയിലാവുന്നതും.

സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് വീടിന് സമീപത്ത് ബൈക്കിനടുത്ത് നില്‍ക്കുന്ന ചില വ്യക്തികളുടെ ദൃശ്യങ്ങള്‍ കിട്ടിയിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അരുണില്‍ എത്തിയത്. ഇവരില്‍ നിന്നും ഒരു എസ്യുവിയും 10 ലക്ഷത്തോളം രുപ വിലവരുന്ന സ്വര്‍ണ്ണ-വജ്രാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട് പൊലീസ്. സംഘത്തിലെ 8 പേര്‍ക്കും കൃത്യമായ റോളുകളുണ്ട്.

മോഷണം നടത്താനുളള വീടുകള്‍, പകല്‍ സന്ദര്‍ശിച്ച് ഉറപ്പ് വരുത്തി രാത്രികളില്‍ മോഷ്ടിക്കുന്നതായിരുന്നു ഇവരുടെ രീതി. അതിവിദഗ്ദ്ധനായ ഒരു ഡ്രൈവര്‍, അഞ്ച് മിനിട്ടുളളില്‍ ഏതും പൂട്ടു തുറക്കുന്ന കൊല്ലപ്പണിക്കാരന്‍ തുടങ്ങിയവര്‍ ഇവരുടെ സംഘത്തിലുണ്ട്.

കൊല്ലപ്പണിക്കാരന്‍ പൂട്ട് തുറക്കുന്നതോടെ മൂന്ന് പേര്‍ മോഷ്ടിക്കാനായി അകത്തു കടക്കും. മറ്റുളളവര്‍ പുറത്ത് നിരീക്ഷിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*