ശ്രീജിത്തിന്റെ ഡോക്യുമെന്ററി ചിത്രം യഥോ ഹസ്ത തഥോ മനഃ സിനിമാതാരം റഹ്മാൻ പുറത്തിറക്കി

ശ്രീജിത്തിന്റെ ഡോക്യുമെന്ററി ചിത്രം യഥോ ഹസ്ത തഥോ മനഃ സിനിമാതാരം റഹ്മാൻ പുറത്തിറക്കി

പാലക്കാട് : ശ്രീജിത്ത് സംവിധാനം ചെയ്ത് അഭിനയിച്ച ഡോക്യുമെന്ററി ചിത്രം യഥോ ഹസ്ത തഥോ മനഃ സിനിമാതാരം റഹ്മാൻ റിലീസ് ചെയ്തു.

നൃത്തവേദികളിൽ വിസ്മയം തീർത്ത ശ്രീജിത്ത് മാരിയിൽ സിനിമാരംഗത്തേക്കും ചുവടർപ്പിക്കുകയാണ്. അഭിനയത്തിലേക്കും സംവിധാനത്തിലേക്കുമാണ് ശ്രീജിത്ത് ചുവടുവയ്ക്കുന്നത്.

സ്വന്തം ജീവിത അനുഭവങ്ങളിലൂടെ കടന്നു പോവുന്ന ചിത്രം സിനിമ കൂടാതെ ആൽബരൂപത്തിലും , ഡോക്യുമെന്ററി രൂപത്തിലും ഇറങ്ങും. ഇത്തരത്തിൽ ഇറങ്ങുന്ന ആദ്യ സംരംഭം കൂടി ആവും ശ്രീജിത്തിന്റെ യഥോ ഹസ്ത തഥോ മനഃ.

ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരുന്നത് ചീഫ് ഡയറക്ടർ ആയ പ്രവീൺ കുമാറും ശ്രീജിത്ത് ആലങ്ങാടും ചേർന്നാണ് . വിനീതിന്റെ വരികൾക്ക് സംഗീതം ഒരുക്കിയത് സാരംഗ് വിഷ്ണു ആണ് . ചിത്രത്തിന്റെ നരേഷൻ നിർവഹിച്ചത് നിജി സിറാജ് ആണ്. കണ്ണൻ ആണ് സൗണ്ട് മിക്സിങ് ചെയ്യുന്നത്

സംവിധായകരായ കൊച്ചിൻ ഹനീഫ ഫാമിലി , നൗഷാദ് ഫാമിലി , മനോജ് പാലോടൻ,നടന്മാരായ റഹ്മാൻ , ഉണ്ണി മുകുന്ദൻ , മനോജ് കെ ജയൻ നടിമാരായ സൗപർണിക സുഭാഷ് പിന്നെ കൂടെ നിന്ന് സഹകരിച്ച റഹ്മാൻ ഫാൻസ്‌ അസോസിയേഷനും , ഓൾ കേരള ഉണ്ണി മുകുന്ദൻ ഫാൻസ്‌ അസോസിയേഷനും അതോടൊപ്പം ഈ സംരംഭത്തിൽ കൂടെ നിന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്ന് ശ്രീജിത്ത്‌ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*