Party Drug seized in Kochi l കൊച്ചിയിലെ ‘ഐസ്മെത്ത്’ വേട്ട; സ്ത്രീകളില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പെണ്‍വാണിഭ സംഘങ്ങളും ഇത് ഉപയോഗിക്കുന്നു
കൊച്ചിയിലെ ‘ഐസ്മെത്ത്’ വേട്ട; സ്ത്രീകളില്‍ ഉത്തേജനം ഉണ്ടാക്കാന്‍ പെണ്‍വാണിഭ സംഘങ്ങളും ഇത് ഉപയോഗിക്കുന്നു
കൊച്ചി: ഐസ്മെത്ത് എന്ന പേരിൽ അറിയപ്പെടുന്ന മെത്താംഫിറ്റമിൻ ആണ് കഴിഞ്ഞ ദിവസം പോലീസ് കൊച്ചിയിൽ നിന്നും പിടികൂടിയത്. അന്താരാഷ്ട്ര മാർക്കറ്റിൽ അഞ്ചു കോടിയിലേറെ രൂപ വിലയുള്ള ഇതിന് ആവശ്യക്കാർ ഏറെയാണ്.
Also Read >> വിദേശത്ത് ആഡംബര ടൂര്‍ പാക്കേജ് ഒരുക്കാമെന്ന പേരില്‍ പണം തട്ടിയ യുവതി പിടിയില്‍
ഐസ്,സ്പീഡ്, മെത്താംഫിറ്റമിൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇവയുടെ ആദ്യ ഉപയോഗം തന്നെ ഒരാളെ അതിനടിമയാക്കി മറ്റും. അപൂർവ്വമായി ലഭിക്കുന്ന ഇവയ്ക്ക് വൻ ഡിമാൻഡാണ് ഉള്ളത്. പാർട്ടികളിൽ സ്ത്രീകളാണ് ഇത് കൂടുതലായി ഉപയോഗിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.
തലച്ചോറിലെ ഞരമ്പുകളെ വേഗം ഉത്തേജിപ്പിക്കുന്നു കൊണ്ടാണ് ഇതിന് സ്പീഡ് എന്ന പേര് ലഭിച്ചത്. അമിത ലൈംഗികാസക്തി ഉണ്ടാക്കുന്ന ഇവയുടെ ഒരു ഗ്രാം 16 മണിക്കൂർ ലഹരി നിലനിർത്തും. അതിയായ ആഹ്ളാദവും ചെയ്യുന്ന പ്രവർത്തികൾ വീണ്ടും വീണ്ടും ചെയ്യന്നതിനുള്ള തോന്നലും ഇത് സൃഷ്ടിക്കുന്നു.
പൊടിച്ചശേഷം സ്പൂണിലോ മറ്റോ ഇട്ട് ഒരുക്കി ദ്രവരൂപത്തിലാക്കി കുത്തിവയ്ക്കുകയാണ് ചെയ്യുന്നത്. ക്രിസ്മസ്-ന്യൂയെർ ആഘോഷങ്ങൾക്കായി കൊച്ചിയിലെത്തിച്ച ഐസ്മെത്താണ് പിടികൂടിയത്. ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹീം ഷെരീഫാണ് അറസ്റ്റിലായത്. ഇയാളുടെ കൈയിൽ നിന്നും രണ്ട് കിലോ ഐസ്മെത്ത് ആണ് പിടികൂടിയത്.
Also Read >> ഭർത്തവിന്റെ മരണത്തിൽ വഴിത്തിരിവ് ; ഭാര്യയും മൂന്ന് കാമുകന്മാരും അറസ്റ്റിൽ
ചെന്നൈ കേന്ദ്രീകരിച്ച് രാജ്യത്തിന്റെ പല ഭാഗത്തേക്കും മയക്കു മരുന്ന് കയറ്റിയയക്കുന്നുണ്ട് എന്ന വിവരത്തെ തുടർന്ന് മാസങ്ങളായി പോലീസ് അന്വേക്ഷണം നടത്തിവരുകയായിരുന്നു. കൊച്ചിയിലേക്ക് ഇയാൾ വരുന്നുണ്ട് എന്ന വിവരത്തെത്തുടർന്ന് പോലീസ് നടത്തിയ നീക്കത്തിലാണ് ഇയാൾ പിടിയിലായത്.
ജില്ലാ ക്രൈം ബ്രാഞ്ച് എ.എസ്.പി. ബിജി ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേക്ഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ശ്രീലങ്കയിൽ എൽ. ടി.ടി.യ്ക്ക് സ്വാധീനമുള്ള മേഖലകളിലെ പ്രധാന വരുമാന മാർഗമാണ് മയക്കുമരുന്ന്.
സിംഗപ്പൂർ,മലേഷ്യ, എന്നിവിടങ്ങളിൽ നിർമ്മിക്കുന്ന മയക്കുമരുന്ന് ശ്രീലങ്കയിലേക്കും അവിടെ നിന്ന് അഭയാർഥികൾ വഴി മറ്റു നഗരങ്ങളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. കേരളത്തിൽ നിന്ന് ആദ്യമായാണ് എത്രയും അളവിൽ ഐസ്മെത്ത് പിടികൂടുന്നത്.
Leave a Reply