ചവറ്റുകുട്ടയിൽ നിന്ന് ബോളിവുഡ് നായികനിരയിലേക്ക് ചുവടുവയ്ക്കാൻ ദിഷാനി ചക്രബർത്തി
ചവറ്റുകുട്ടയിൽ നിന്ന് ബോളിവുഡ് നായികനിരയിലേക്ക് ചുവടുവയ്ക്കാൻ ദിഷാനി ചക്രബർത്തി
താരപുത്രൻമാരും പുത്രിമാരും അരങ്ങുവാഴുന്ന ബി ടൗണിന് ഇതാ പുതിയൊരു നായിക കൂടി. മിഥുൻ ചക്രവർത്തിയുടെ വളർത്തുമകൾ ദിഷാനി ചക്രബർത്തി. വർഷങ്ങൾക്കുമുൻപ് ചവറ്റുകൂനയിൽ നിന്ന് മിഥുൻ ചക്രബർത്തി കണ്ടെടുത്ത മാണിക്യം.
ജനിച്ചയുടനെ മാതാപിതാക്കൾ ചവറ്റുകൂനയിൽ ഉപേക്ഷിച്ച ഒരു പെൺകുഞ്ഞിനെക്കുറിച്ചുള്ള പത്രവാർത്ത ശ്രദ്ധയിൽപെട്ടപ്പോൾ മിഥുൻ ചക്രബർത്തി അധികൃതരുമായി ബന്ധപ്പെട്ട് ഭാര്യ യോഗിത ബാലിക്കൊപ്പം ആ കുഞ്ഞിന്റെ അരികിലെത്തുകയായിരുന്നു. അനാഥയായ അവളെ അദ്ദേഹം തന്റെ നെഞ്ചോടുചേർത്തുപിടിച്ചു. തന്റെ മൂന്ന് മക്കൾക്കൊപ്പം സ്വന്തം മകളായിത്തന്നെ വളർത്തി.
തെരുവിലെങ്ങോ എരിഞ്ഞുതീരേണ്ടിയിരുന്ന തന്റെ ജീവിതം മാറ്റിമറിച്ച അച്ഛന്റെ അഭിമാനമാവാൻ അടുത്തുതന്നെ ബോളിവുഡിലേക്ക് ചുവടുവയ്‌ക്കാനിരിക്കുകയാണ് ദിഷാനി. ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ അഭിനയ പഠനം പൂർത്തിയാക്കിയ ശേഷമായിരിക്കും ബോളിവുഡിലേക്കുള്ള ദിഷാനിയുടെ അരങ്ങേറ്റം.
Leave a Reply